കൊച്ചി: പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിലെ വൈസ് പ്രസിഡന്റെ സ്ഥാനവുമായി ബന്ധപ്പെട്ട ഹർജിയിൽ എസ്ഡിപിഐക്ക് കനത്ത തിരിച്ചടി. വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്ക് അർഹതപ്പെട്ടതാണെന്നും നിലവിലെ സ്ഥിതി തുടരാം എന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ ബിജെപിയുടെ ഹരികുമാർ വൈസ് പ്രസിഡന്റ് ആയി തുടരും.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തെറ്റാണെന്നും ഹൈക്കോടതി വ്യക്തമാക്കി. എസ്ഡിപിഐയുടെ പരാതിയിൽ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് നടന്നത് ചട്ടം ലംഘിച്ച് എന്നായിരുന്നു എസ്ഡിപിഐയുടെ പരാതി. ചട്ടലംഘനം കണ്ടെത്താനായില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ആവശ്യമെങ്കിൽ എസ്ഡിപിഐക്ക് മുൻസിഫ് കോടതിയെ സമീപിക്കാം എന്നും ഹൈക്കോടതി പറഞ്ഞു.















