2030 ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കും; അനന്തപുരിയുടെ സമഗ്ര വികസനം ലക്ഷ്യം; കന്നി ബജറ്റുമായി ബിജെപി ഭരണസമിതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2030 ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കും; അനന്തപുരിയുടെ സമഗ്ര വികസനം ലക്ഷ്യം; കന്നി ബജറ്റുമായി ബിജെപി ഭരണസമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2026, 12:58 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അനന്തപുരിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കന്നി ബജറ്റുമായി ബിജെപിയുടെ നേതൃത്വത്തിലുള്ള കോർപ്പറേഷൻ ഭരണസമിതി. തിരുവനന്തപുരം നഗരത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾക്ക് സുസ്ഥിര പരിഹാരം മുന്നോട്ട് വെക്കുന്ന ബജറ്റ് ഡെപ്യൂട്ടി മേയർ ആശനാഥ് ജി. എസാണ് അവതരിപ്പിച്ചത്.

2030 ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കുമെന്ന് ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള പ്രസംഗത്തിൽ മേയർ അഡ്വ. വി വി രാജേഷ് പറഞ്ഞു. 2035 ൽ ലോകത്തിലെ ഏറ്റവും മികച്ച നഗരസഭയായി തിരുവനന്തപുരം മാറും. തിരുവനന്തപുരത്തിന്റെ മാത്രമല്ല കേരളത്തിന്റെ വളർച്ചയ്‌ക്കും വികസനത്തിനും ഉതകുന്ന പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാർ പദ്ധതികൾ പരമാവധി നഗരസഭയിൽ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബഡ്ജറ്റ് പ്രസംഗത്തിൽ മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ പരോക്ഷ വിമർശനമുണ്ടായി. കണ്ടുമടുത്ത മുഖങ്ങളും ധാർഷ്ട്യത്തിന്റെ കേട്ടുമടുത്ത വാക്കുകളും നഗരവാസികളെ മാറി ചിന്തിപ്പിച്ചു. നഗരവാസികളെ തടഞ്ഞുനിർത്തി അവരുടെ യാത്ര മുടക്കുന്ന ഭരണ നേതൃത്വം ഞങ്ങളിൽ കാണാൻ സാധിക്കില്ലെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു.

ജനങ്ങളെയും ജനക്ഷേമ പദ്ധതികളെയും മറന്നുകൊണ്ട് പുരസ്കാരങ്ങൾ മാത്രം ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ഒരു നഗരസഭയ്‌ക്കും ഒരിക്കലും അഭിലഷണീയമല്ല. ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടുക എന്നത് ഏത് പുരസ്കാരത്തെക്കാളും വലുതാണ്. അനവധി പുരസ്കാരങ്ങൾ നേടിയിട്ട് ജനമനസ്സുകളിൽ സ്ഥാനമില്ലാതെ വരുന്ന അവസ്ഥ മൃതിയെക്കാൾ ഭയാനകമാണ്. മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യം ഏറ്റെടുത്ത ജനതയ്‌ക്ക് വികസിത തിരുവനന്തപുരം സമ്മാനിക്കുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.

Tags: Thiruvanthapuram corperation
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies