2,000 കുടുംബങ്ങൾക്ക് വീട്; ജനകീയ പ്രഖ്യാപനങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷനിലെ എൻഡിഎയുടെ ബജറ്റ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2,000 കുടുംബങ്ങൾക്ക് വീട്; ജനകീയ പ്രഖ്യാപനങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷനിലെ എൻഡിഎയുടെ ബജറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2026, 03:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: 2,000 കുടുംബങ്ങൾക്ക് ഭവന പദ്ധതിയുൾപ്പെടെ ജനകീയ പ്രഖ്യാപനങ്ങളുമായി തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ ഭരണസമിതിയുടെ ആദ്യ ബജറ്റ്.  അടിസ്ഥാന സൗകര്യ വികസനവും നഗരവാസികളുടെ സുരക്ഷയും ഉറപ്പ് നൽകുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഇടംപിടിച്ചത്.

18 വയസ് കഴിഞ്ഞ മുഴുവൻ പേർക്കും തൊഴിൽ ഉറപ്പ് നൽകുന്ന അനന്തപുരി തൊഴിൽ കേന്ദ്രം, നഗരസഭാ പരിധിയിലെ സ്കൂളുകളിൽ ടെലിവിഷനും റഫ്രിജറേറ്ററും മൈക്ക് സെറ്റ്. സ്കൂളുകളിൽ ഭിന്നശേഷി സൗഹൃദ റാംപുകൾ. മെൻസ്ട്രുവൽ കപ്പ് വെൻഡിംഗ് മെഷീൻ തുടങ്ങി ഭാവി തലമുറയെക്കൂടി കരുതുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ മുന്നോട്ടുവയ്‌ക്കുന്നത്.

കോർപ്പറേഷന്റെ ബജറ്റ് കേവലം ഒരു വർഷത്തേക്കുള്ള സാമ്പത്തിക കണക്ക് അല്ലെന്ന് മേയർ അഡ്വ. വി. വി രാജേഷ് പറഞ്ഞു. നാടിന്റെ വികസന സ്വപ്നമാണിത്. നിരവധി മേഖലകളിൽ ജനങ്ങൾക്ക് പ്രതീക്ഷ നൽകാൻ ബജറ്റിലൂടെ സാധിച്ചു.  ഏറ്റവും കൂടുതൽ നമ്മളെ തേടി വന്നത് വീടില്ലാത്തവരാണ്. കുറേ അധികം പേർക്ക് ഭൂമിയും വീടുമില്ല. 2,000 പേർക്ക് ഭൂമി ലഭിച്ചെങ്കിലും വീടുവെക്കാനുള്ള സാഹചര്യമില്ല.  പിഎംഎവൈ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിടാത്തതിനാൽ അർഹരായവർക്ക് വീട് കിട്ടുന്നില്ല. സർക്കാരിന്റെ രാഷ്‌ട്രീയ പിടിവാശി കാരണം ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഭൂമി ലഭിച്ച 2,000 പേർക്ക് വീട് കൊടുക്കും.  കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ലഭ്യമായില്ലെങ്കിൽ കോർപ്പറേഷൻ ഫണ്ടിൽ നിന്നും പിഎം ഭവന യോജന എന്ന പേരിൽ പദ്ധതി നടപ്പാക്കും. ഇതിനായി 20 കോടി നീക്കിവെച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി.

ആരോഗ്യമേഖലും  നിരവധി പദ്ധതികളാണ് കോർപ്പറേഷൻ മുന്നോട്ട് വെക്കുന്നത്.  101 വാർഡുകളിൽ 40 to 50 ശതമാനം മരുന്നുകൾ വില കുറിച്ച് ലഭിക്കുന്ന അമൃത് ഫാർമസികൾ സ്ഥാപിക്കും. രണ്ടു വാർഡുകൾ ചേർന്ന് 50 കേന്ദ്രങ്ങളിൽ പ്രൈം ഹെൽത്ത് ലാബുകൾ തുടങ്ങും. മിതമായ വിലയിൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനായി അടൽ സൂപ്പർ മാർക്കറ്റ്, 20 രൂപയ്‌ക്ക് ഭക്ഷണം  ലഭ്യമാക്കുന്നതിനായി അടൽ ക്യാൻറീൻ എന്നിവ തുടങ്ങും.

കോർപ്പറേഷൻ  ഓഫീസ് കെട്ടിടം ചോർന്ന് ഒലിക്കുന്നുവെന്നും  പുതിയ കെട്ടിടം നിർമിക്കാൻ ബജറ്റിൽ തുക നീക്കിവെച്ചിട്ടുണ്ടെന്നും  മേയർ പറഞ്ഞു.  നഗരവികസന വിദഗ്‌ദരുടെ നിർദേശം തേടിയാകും കോർപ്പറേഷൻ കെട്ടിടത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കുക.

നഗരത്തിൽ  200 ഇടങ്ങളിൽ ശുചിമുറികൾ നിർമിക്കും. നിലവിലുള്ള മാലിന്യ സംസ്കരണ പദ്ധതികൾ നിലനിർത്തികൊണ്ടായിരിക്കും പുതിയവ ആരംഭിക്കുക.  തെരുവ് നായകളെ സംരക്ഷിക്കാനായി ഒരു എൻജിഒയുമായി ചേർന്ന് രണ്ട് ഏക്കർ ഭൂമി ലീസിന് എടുക്കാൻ ധാരണ ആയെന്നും നിയമപരമായി കാര്യങ്ങൾ ചെയ്യുമെന്നും മേയർ വ്യക്തമാക്കി.

Tags: Thiruvanthapuram Corporation
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies