പ്രളയകാലത്തെ രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രളയകാലത്തെ രക്ഷാപ്രവർത്തകരായ മത്സ്യതൊഴിലാളികൾക്ക് ശാസ്ത്രീയ കരുത്ത്: ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനകേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2026, 01:34 pm IST
Facebook
Twitter
WhatsAppTelegram

പനാജി: പ്രളയകാലത്ത് കേരളത്തിന്റെ ജീവൻ രക്ഷകരായി മാറിയ മത്സ്യതൊഴിലാളികൾക്ക് ഇപ്പോൾ കൂടുതൽ ശാസ്ത്രീയവും സുരക്ഷിതവുമായ പരിശീലനം നൽകുന്നത് ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് (എൻഐഡബ്ലുഎസ്) ആണ്. കടലിന്റെയും പ്രളയജലത്തിന്റെയും വെല്ലുവിളികളെ നേരിടാൻ ആവശ്യമുള്ള ആധുനിക സാങ്കേതിക വിദ്യകളും സ്വയംരക്ഷാ മാർഗങ്ങളും ഇവിടെ പ്രായോഗികമായി പഠിപ്പിക്കുന്നു.

2018–19 കാലഘട്ടത്തിലെ പ്രളയങ്ങളിൽ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ മത്സ്യതൊഴിലാളികൾക്ക് ദുരന്തനിവാരണത്തിൽ ശാസ്ത്രീയ പിന്തുണ അനിവാര്യമാണ് എന്ന തിരിച്ചറിവാണ് ഈ പരിശീലനത്തിന് പിന്നിൽ. മോശമായ കാലാവസ്ഥ, ശക്തമായ തിരമാലകൾ, അനിശ്ചിത ജലപ്രവാഹങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ സുരക്ഷിതമായി പ്രവർത്തിക്കാൻ വേണ്ട കഴിവുകൾ പരിശീലനത്തിലൂടെ കൈവരിക്കുന്നു.

കേരള ഫിഷറീസ് വകുപ്പ് തെരഞ്ഞെടുത്ത സംഘങ്ങളായാണ് മത്സ്യതൊഴിലാളികൾ ഇവിടെ പരിശീലനത്തിനായി എത്തുന്നത്. ഓരോ ബാച്ചിലും ഏകദേശം 30-35 പേർ പങ്കെടുക്കുന്നു.
ഇരുപത്തിനാലാമത്തെ ബാച്ചാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. സ്റ്റൈപ്പാന്റായി പ്രതിദിനം 700 രൂപയാണ് ഇവർക്ക് വകുപ്പ് കൊടുക്കുന്നത്. കേരളമായതിന്നാൽ കോഴ്സ് തീർന്നാലും പണം വൈകുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇപ്പോൾ ഏകദേശം 900പേർ ഇതുവരെ പരിശീലനം നേടിക്കഴിഞ്ഞു. മികച്ച പരിശീലനമാണ് ഇവിടെ ലഭിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് വിവിധ കോഴ്സുകളും നടത്തുന്നുണ്ട്. വാട്ടർ സ്പോർട്സ് രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാനായതായി ഗോവയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് നോഡൽ ഓഫീസർ പവൻ കുമാർ ഗുപ്ത പറഞ്ഞു.


സമുദ്രത്തിലുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളിൽ പ്പെടുന്ന മത്സ്യ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള പരിശീലനമടക്കം ഉള്ള കോഴ്സുകൾ ഇവിടെ ലഭ്യമാണ്. ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ ബിരുദ ബിരുദാനന്തര കോഴ്സുകളും ലഭ്യമാണ്. പ്രെസ്സ് ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ എത്തിയ മാധ്യമപ്രതിനിധി സംഘം സന്ദർശിച്ച വേളയിലാണ് പരിശീലനത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചത്. കടലിനെയും ജലത്തെയും ജീവിതോപാധിയാക്കിയ മത്സ്യതൊഴിലാളികൾക്ക് ഇനി ആത്മവിശ്വാസത്തോടെയും സാങ്കേതിക മികവോടെയും ദുരന്തങ്ങളെ നേരിടാനുള്ള കരുത്ത് നൽകുകയാണ് ഗോവയിലെ ഈ ദേശീയ പരിശീലനകേന്ദ്രം.

സമഗ്ര പരിശീലനം
* കടലിലും പ്രളയജലത്തിലും സ്വയംരക്ഷാ സാങ്കേതികതകൾ
* ലൈഫ് ജാക്കറ്റ്, ലൈഫ് റാഫ്റ്റ് എന്നിവയുടെ ഉപയോഗം
* അടിയന്തര രക്ഷാപ്രവർത്തന മാർഗങ്ങൾ
* കാലാവസ്ഥാ മുന്നറിയിപ്പുകൾ വായിച്ചറിയൽ
* ബോട്ട് കൈകാര്യം ചെയ്യുന്നതിനുള്ള ആധുനിക രീതികൾ

Tags: Goa
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies