കൊച്ചി: ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും കുതിച്ച് സ്വർണവില. പവന് 3,200 രൂപ വർധിച്ച് 1,26,920 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 15465 രൂപയാണ്.
ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ ചുവടുപിടിച്ചാണ് എപ്പോഴും സ്വര്‍ണവില ഉയരാറുള്ളത്. മധ്യേഷയിൽ നിലനിൽക്കുന്ന സംഘർഷം സ്വർണ്ണവിലയിൽ പുതിയ റെക്കോഡുകൾ സ്ഥാപിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ഓഹരി വിപണിയിലെ അസ്ഥിരത സുരക്ഷിത നിക്ഷേപം എന്ന നിലയിലുളള സ്വർണത്തിന്റെയും വെള്ളിയുടെയും ഡിമാൻഡ് ഉയർത്തും. ഇതോടെ ഇവയുടെ വില റോക്കറ്റ് പോലെ കുതിക്കും. ദിവസങ്ങൾക്കുള്ളിൽ സ്വർണവില ഒന്നര ലക്ഷം കടക്കുമെന്നുമാണ് പ്രവചനം.















