തൃശൂർ: ദേവമാതാ സി.എം.ഐ പബ്ലിക് സ്‌കൂളില്‍ ഉയരുന്ന ചേതന ഗാനാശ്രമത്തിന്റെ ശിലാസ്ഥാപനം ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ നിർവഹിച്ചു. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് സംഗീതമെന്ന് ന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു. ഭാരതത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ സംഗീത പാരമ്പര്യം ഉണ്ട്.
സംഗീതം കോടിക്കണക്കിന് ഹൃദയങ്ങളെ കോർത്തിണക്കുന്നു. ഭാരതത്തിൽ വിവിധ തരത്തിലുള്ള സംഗീതങ്ങൾ ഉണ്ട്. ലോകത്ത് എവിടെയും ഏഴ് സംഗീത സ്വരങ്ങൾ മാത്രമേ ഉള്ളു. സംഗീതം ഏറ്റവും വലിയ ഔഷധം ആണെന്നെന്നും ഉപരാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
ദ്വിദിന സന്ദർശനത്തിനായാണ് ഉപരാഷ്‌ട്രപതി കേരളത്തിൽ എത്തിയത്. തൃശൂരിൽ നിന്നും കൊല്ലത്ത് എത്തുന്ന ഉപരാഷ്‌ട്രപതി പത്തനാപുരം സെൻറ്. സ്റ്റീഫന്‍സ് ഹൈസ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കും. ക്യാംപസിൽ പുതുതായി നിർമിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും ഉപരാഷ്‌ട്രപതി നിർവഹിക്കും. ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ.ബി.ഗണേഷ് കുമാർ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ പങ്കെടുക്കും.















