ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയ്ക്ക് ഇന്ന് തുടക്കം. രാവിലെ ഒന്‍പതിന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതോടെ പ്രതിനിധിസഭ ആരംഭിക്കും.
സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അധ്യക്ഷനാകും. സംഘത്തിന്റെ അഖില ഭാരതീയ ചുമതലക്കാര്‍, ക്ഷേത്ര-പ്രാന്ത സംഘചാലകന്മാര്‍, കാര്യവാഹുമാര്‍, പ്രചാരകര്‍ എന്നിവരെ കൂടാതെ ബിഎംഎസ്, വിഎച്ച്പി, സേവാഭാരതി, എബിവിപി, ബിജെപി, രാഷ്‌ട്രസേവിക സമിതി തുടങ്ങിയവയടക്കം 32 വിവിധക്ഷേത്രസംഘടനകളുടെ പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, സംഘടനാ സെക്രട്ടറിമാര്‍ തുടങ്ങിയവരും പ്രതിനിധി സഭയില്‍ പങ്കെടുക്കും.
ഹരിയാനയിലെ സമാല്‍ഖ, പാട്ടികല്യാണയിലെ മാധവ സൃഷ്ടിയില്‍ ചേരുന്ന സമ്മേളനത്തില്‍ രാജ്യത്തുടനീളമുള്ള 1,487 പ്രതിനിധികള്‍ പങ്കെടുക്കും. സംഘശതാബ്ദി പ്രവര്‍ത്തനങ്ങള്‍, സാമൂഹിക വിഷയങ്ങള്‍, സംഘടനാ വികാസം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യും.















