ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച; ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രമായ അന്വേഷണം നടത്തണം: എൻ. ഹരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആലപ്പുഴയിലെ എസ്ഡിപിയുടെ അപകടകരമായ വളർച്ച; ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ സമഗ്രമായ അന്വേഷണം നടത്തണം: എൻ. ഹരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2026, 12:38 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ : ആലപ്പുഴയിലെ എസ്ഡിപിഐയുടെ അപകടകരമായ വളർച്ചയെക്കുറിച്ച് മുൻമന്ത്രിയും സിപിഎമ്മിന്റെ തലമുതിർന്ന നേതാവുമായ ജി സുധാകരന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവകരമാണെന്ന് ബിജെപി  മധ്യമേഖല അധ്യക്ഷൻ എൻ. ഹരി. ആലപ്പുഴയിൽ ദേശവിരുദ്ധ ശക്തികൾ കരുത്താർജിക്കുന്നുവെന്ന് തങ്ങൾ നേരത്തെ തന്നെ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. രഞ്ജിത് ശ്രീനിവാസന്റെ നിഷ്ഠൂര കൊലപാതകം മുതൽ നിരവധി സംഭവപരമ്പരകളാണ് അവിടെ അരങ്ങേറിയത്. പക്ഷേ ഭരണകക്ഷിയുടെ തണലിൽ സംരക്ഷണച്ചിറകിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു ഇക്കൂട്ടരെ.

പാർട്ടിയോട് ലാൽസലാം പറയുമ്പോഴെങ്കിലും ആലപ്പുഴയെ കാർന്നുതിന്നുന്ന മതഭീകര സംഘടനയെ കുറിച്ച് മുന്നറിയിപ്പ് നൽകാൻ സഖാവ് സുധാകരൻ തയ്യാറായത് സ്വാഗതാർഹമാണ്. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. ആലപ്പുഴയുടെ മണ്ണിൽ ഇനി വർഗീയതയുടെ ചോരച്ചാലുകൾ സൃഷ്ടിക്കരുത്. ഇക്കാര്യത്തിൽ ജാഗ്രതയോടുള്ള സമീപനമാണ് വേണ്ടത്. അന്ധമായ രാഷ്‌ട്രീയ വിരോധം കാരണം കേരളത്തിലെ ഭരണ നേതൃത്വം വർഗീയശക്തികൾക്ക് കീഴടങ്ങുകയാണ്. അവരെ എല്ലാ അർത്ഥത്തിലും പ്രോത്സാഹിപ്പിക്കുന്നു.

സ്ത്രീകൾക്ക് പള്ളിയിലെ നിസ്കാരസ്വാതന്ത്ര്യം വിലക്കുമ്പോഴും രാഷ്‌ട്രീയ സമുദായിക നേതൃത്വങ്ങൾക്ക് മിണ്ടാട്ടമില്ല. സ്ത്രീകൾ പ്രാർത്ഥിക്കാൻ പള്ളിയിൽ എത്തേണ്ടെന്ന് മതപുരോഹിതർ അടുത്തയിടെ വീണ്ടും നിർദ്ദേശം നൽകുന്നത് കേരളം കണ്ടതാണ്. പൊതു ഇടങ്ങളിലെ പരിപാടികൾക്ക് പോലും പുരോഹിതർ പരോക്ഷമായി വിലക്ക് കൽപ്പിക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. നവോത്ഥാന മതിൽ പണിത ഇടതു സർക്കാർ കേരളത്തിൽ ഭരിക്കുമ്പോഴാണ് ഇതെല്ലാം.

ക്ഷേത്രങ്ങളിൽ ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പോലും കടന്നുകയറി വിവാദമാക്കുന്ന സഖാക്കളുടെ നാവും ഇവിടെ പണയം വെച്ചിരിക്കുകയാണ്. മോണാലിസയ്‌ക്ക് കേരളത്തിൽ വിവാഹം കഴിക്കാൻ അവസരം നൽകിയതിനെയും സഖാക്കൾ വാഴ്‌ത്തിപ്പാടുന്നു. ആലപ്പുഴയുടെ മണ്ണിൽ തീവ്രവാദ പ്രസ്ഥാനങ്ങളെ തഴച്ചുവളരാൻ ഒരു കാരണവശാലും അനുവദിക്കരുത്. ഇക്കാര്യത്തിൽ ജി സുധാകരന്റെ വെളിപ്പെടുത്തലിനെ അടിസ്ഥാനമാക്കി ദേശരക്ഷയ്‌ക്കുള്ള തുടർനടപടികൾ എടുക്കണം. അതിന് ഭരണഘടനാപരമായ ചുമതലയുണ്ട് സംസ്ഥാന സർക്കാരിനെന്നും എൻ . ഹി ചൂണ്ടിക്കാട്ടി.

Tags: SDPIG.SudhakaranBJP leader N Hari
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies