എസ്.ഐ.ആർ: ബി.എൽ.ഒ മാരുടെ അർഹമായ ആനുകൂല്യം വെട്ടിക്കുറച്ച നടപടി പിൻവലിക്കണം; എൻ ജി ഒ സംഘ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്.ഐ.ആർ: ബി.എൽ.ഒ മാരുടെ അർഹമായ ആനുകൂല്യം വെട്ടിക്കുറച്ച നടപടി പിൻവലിക്കണം; എൻ ജി ഒ സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2026, 09:05 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണം (എസ്.ഐ.ആർ) 2026 സംബന്ധിച്ച ജോലികൾക്ക് നിയോഗിച്ചിരുന്ന ബൂത്ത്‌ ലെവൽ ഓഫീസർമാർക്ക് ലഭ്യമാകേണ്ട അർഹമായ ആനുകൂല്യം വെട്ടിക്കുറച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ ജി ഒ സംഘ്,ചീഫ് സെക്രട്ടറി,ചീഫ് ഇലക്ടറൽ ഓഫീസർ എന്നിവർക്ക് പരാതി നൽകി. എസ്.ഐ.ആർ.ജോലികൾ നിർവ്വഹിക്കുന്നവർക്ക്‌ ആറായിരം രൂപ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അനുവദിച്ചിരുന്നതാണ്.എന്നാൽ സംസ്ഥാനത്ത് ഈ തുക വെട്ടിക്കുറച്ച് രണ്ടായിരമാക്കിയ നടപടിയിൽ വ്യാപക പരാതിയാണ് ഉയർന്നിരിക്കുന്നത്.

ഏകദേശം നാല് മാസക്കാലം നീണ്ടുനിന്ന അതി സങ്കീർണ്ണവും, ദുഷ്കരവുമായ ജോലികൾ നിർവ്വഹിച്ചിരുന്ന ബി.എൽ.ഒ മാർ ഏറെ മാനസിക സമ്മർദ്ദങ്ങളും, ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ച് രാവും,പകലും നടത്തിയ പ്രവർത്തനങ്ങൾ ആർക്കും വിസ്മരിക്കാൻ കഴിയുന്നതല്ല. എന്യുമറേഷൻ ഫോമുകളുടെ വിതരണത്തിനും, വിവരശേഖരണത്തിനുമായി നിരവധി തവണ വോട്ടർമാരുടെ വീടുകളിൽ പോയിട്ടുള്ളതിന്റെ ഓട്ടോചാർജ്, പെട്രോൾ ഉൾപ്പെടെയുള്ള യാത്രാചെലവുകൾ,ഇന്റർനെറ്റ്‌, ഫോട്ടോകോപ്പി എന്നിവയ്‌ക്കായി വലിയ തുകയാണ് ബി.എൽ.ഒ മാർ സ്വന്തം കൈയിൽ നിന്നും മുടക്കിയിരിക്കുന്നത്.

എന്നത് മാത്രമല്ല ഓരോ ബൂത്തിലും സഹായികളായി നിയമിച്ച കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർമാർ എന്നിവർക്കും യാതൊരു തുകയും നൽകിയിട്ടില്ല.അവരുടെ യാത്രാചെലവുകൾ ഉൾപ്പെടെയുള്ളവയും ബി.എൽ.ഒ മാർ വഹിക്കേണ്ടിവന്നു.

വോട്ടർ പട്ടികയിലെ കൂട്ടിച്ചേർക്കലുകൾ,ഒഴിവാക്കൽ ഉൾപ്പെടെയുള്ള സാധാരണ പുതുക്കൽ നടപടികൾക്ക് നൽകിവരുന്ന 2000 രൂപ മാത്രമാണ് എസ്. ഐ.ആർ ജോലിചെയ്തവർക്കും ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.പ്രത്യേക കാലയളവിൽ മാത്രം നടത്തുന്ന തീവ്ര വോട്ടർപട്ടിക പരിഷകരണ നടപടികൾ തികച്ചും വ്യത്യസ്തമാണെന്ന് അറിഞ്ഞിട്ടും തുക വെട്ടിക്കുറച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

വളരെയേറെ ബുദ്ധിമുട്ടുകളും, പ്രയാസങ്ങളും ഉണ്ടായിട്ടും ഏൽപ്പിച്ച ജോലി കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ചവരെ തുച്ഛമായ തുക നൽകി അവഹേളിക്കുകയല്ല.അർഹമായ ആനുകൂല്യം നൽകി ആദരിക്കുകയും, പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടതെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന പ്രസിഡന്റ്‌ ജെ. മഹാദേവൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ ആവശ്യപ്പെട്ടു.

Tags: NGO sangh KeralaKerala NGO Sang
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies