ആർഎസ്എസ് ശതാബ്ദി; കേരളത്തിൽ സംഘശാഖകളുടെ എണ്ണത്തിൽ വർധനവ്; 22 ലക്ഷം വീടുകൾ സമ്പർക്കം ചെയ്തു; സംസ്ഥാനത്ത് സംഘടനാ സംവിധാനത്തിൽ മാറ്റം വരും 
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർഎസ്എസ് ശതാബ്ദി; കേരളത്തിൽ സംഘശാഖകളുടെ എണ്ണത്തിൽ വർധനവ്; 22 ലക്ഷം വീടുകൾ സമ്പർക്കം ചെയ്തു; സംസ്ഥാനത്ത് സംഘടനാ സംവിധാനത്തിൽ മാറ്റം വരും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2026, 05:07 pm IST
FacebookTwitterWhatsAppTelegram

കേരളത്തിൽ സംഘശാഖകളുടെ എണ്ണത്തിൽ വർധനവെന്ന് ആ‍ർഎസ്എസ്. ശാഖകളിൽ യുവാക്കൾ കൂടുതലായി എത്തുന്നുണ്ട്. കേരള സമൂഹത്തിൽ ഹൈന്ദവ ജാഗരണം സംഭവിച്ചു തുടങ്ങിയിരിക്കുന്നു. മുസ്ലീം- ക്രൈസ്തവ ഭവനങ്ങളിൽ സമ്പ‍ർക്കത്തിനെത്തിയ സ്വയംസേവക‍ർക്ക് വലിയ പിന്തുണ ലഭിച്ചെന്നും ആർഎസ്എസ് ഉത്തരകേരള പ്രാന്തകാര്യവാഹ് പി. എൻ ഈശ്വരൻ കോഴിക്കോട് പറഞ്ഞു.

ഭാരതമൊട്ടാകെ പത്തു കോടിയിലധികം വീടുകളിൽ സംഘ സന്ദേശം എത്തിച്ചപ്പോൾ കേരളത്തിൽ മാത്രം 22 ലക്ഷം വീടുകളിൽ പ്രവർത്തകർ നേരിട്ടെത്തി. ഇതിൽ 64,000 മുസ്ലീം കുടുംബങ്ങളും 54,000 ക്രൈസ്തവ കുടുംബങ്ങളും ഉൾപ്പെടുന്നു എന്നത് സവിശേഷ ശ്രദ്ധയാകർഷിച്ചു. ഹരിയാനയിലെ സമാൽഖയിൽ ചേർന്ന അഖില ഭാരതീയ
പ്രതിനിധി സഭയിലെ റിപ്പോർട്ടുകൾ വിശദീകരിക്കാൻ കോഴിക്കോട് കേസരി ഭവനിലെ പരമേശ്വരം ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. ക്ഷേത്രീയ സഹ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണനും സന്നിഹിതനായിരുന്നു.

കേരളത്തിലെ സാംസ്‌കാരിക ചരിത്രത്തോടും പൗരാണിക പാരമ്പര്യത്തോടും പൊതുസമൂഹം കാണിക്കുന്ന താല്പര്യം അഭിനന്ദനാർഹമാണെന്ന് പ്രതിനിധി സഭ വിലയിരുത്തി. മലപ്പുറം ജില്ലയിലെ തിരുന്നാവായയിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത മാഘമഹോത്സവം വൻ വിജയമായതിൽ സഭ പ്രത്യേക സംതൃപ്തി രേഖപ്പെടുത്തി. ഭാരതീയ പൈതൃകത്തെ വീണ്ടെടുക്കുന്ന ഇത്തരം ജനകീയ ഉത്സവങ്ങൾ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ദേശീയ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചു. ഇതിന് പുറമെ കേരളത്തിൽ സംഘടിപ്പിച്ച 1500-ഓളം ഹിന്ദു സമ്മേളനങ്ങളും സംഘടനയുടെ വളർച്ചയ്‌ക്ക് കരുത്തുപകർന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടി.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടനാ സംവിധാനത്തിലും കേരളം വലിയ മാറ്റത്തിന് ഒരുങ്ങുകയാണ്. നിലവിൽ ഉത്തര കേരളം, ദക്ഷിണ കേരളം എന്നിങ്ങനെ രണ്ട് പ്രാന്തങ്ങളായി പ്രവർത്തിച്ചിരുന്ന രീതി മാറ്റി അടുത്ത ഒരു വർഷത്തിനുള്ളിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ മൂന്ന് സംഭാഗുകളായി പുനഃക്രമീകരിക്കും. പ്രവർത്തന സൗകര്യാർത്ഥവും സംഘടനാ വിപുലീകരണത്തിന്റെ ഭാഗവുമായാണ് ഈ പുതിയ തീരുമാനം. 2025 ഒക്ടോബറിൽ തുടങ്ങിയ ശതാബ്ദി പരിപാടികൾ സാമൂഹിക സമരസതയും യുവജന സംഗമങ്ങളും ഉൾപ്പെടുത്തി 2026 ഒക്ടോബറോടെ പൂർത്തിയാകുമെന്നും പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

ദേശീയതലത്തിൽ ശതാബ്ദി പ്രവർത്തനങ്ങൾക്ക് ലഭിച്ച വൻ പങ്കാളിത്തവും പ്രതിനിധി സഭയിൽ ചർച്ചയായി. ഭാരതത്തിലുടനീളം 62,555 വിജയദശമി പരിപാടികളിലായി 32 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. ഇതിൽ 21 ലക്ഷത്തോളം പേർ യുവാക്കളായിരുന്നു എന്നത് ശ്രദ്ധേയമാണ്. കേരളത്തിൽ നടന്ന പഥസഞ്ചലനത്തിൽ 1,66,000 പേർ പൂർണ്ണ ഗണവേഷത്തിൽ അണിനിരന്നു. സർസംഘചാലക് ഡോ. മോഹൻ ഭാഗവത് രാജ്യത്തെ മഹാനഗരങ്ങളിൽ നടത്തിയ പ്രഭാഷണ പരമ്പരകളുടെ മാതൃകയിൽ എല്ലാ സംസ്ഥാനങ്ങളിലും വരും ദിവസങ്ങളിൽ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

ദേശീയത ഉയർത്തിപ്പിടിക്കുന്ന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളെ ആർഎസ്എസ് പ്രതിനിധി സഭ അഭിനന്ദിച്ചു. മണിപ്പൂരിലെ സംഘർഷം കുറയുന്നതിൽ പ്രത്യാശ പ്രകടിപ്പിച്ച സംഘം, രാജ്യത്തെ നക്സൽ വിമുക്തമാക്കിയ നടപടികളെ സ്വാഗതം ചെയ്തു. വന്ദേ മാതരത്തിന്റെ 150-ാം വാർഷികവും ഗുരു തേഗ്ബഹാദൂറിന്റെ 350-ാം ബലിദാന വാർഷികവും ദേശീയത വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചതായും പ്രാന്തകാര്യവാഹ് പറഞ്ഞു. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ പ്രതിനിധി സഭയിൽ മാർഗ്ഗനിർദ്ദേശത്തിൽ നൽകി.

Tags: RSS
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies