കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് റെക്കോർഡ് ഇടിവ്. മാസങ്ങൾക്ക് ശേഷം ഒരു പവൻ സ്വർണ്ണത്തിന്റെ വില ഒരു ലക്ഷം രൂപയിൽ താഴെ എത്തി. ഇന്ന് ഉച്ചയോടെ പവൻ വിലയിൽ 7,560 രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു ഗ്രാം സ്വർണ്ണത്തിന് 12,435 രൂപയും പവന് 99,480 രൂപയുമായി.
ആഗോള വിപണിയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞതും പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ വന്ന അയവുമാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ജനുവരി 4-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. മാർച്ച് ഒന്നിന് 1,26,920 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില.















