കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതിവാതകവും; രാസവള വിതരണത്തില്‍ 40 ശതമാനം വര്‍ധനവ്; വ്യാപാര-ഊര്‍ജ്ജ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ റഷ്യ; ഇന്ത്യയ്ക്ക് ഉണ്ടാകുന്നത് വലിയ നേട്ടം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതിവാതകവും; രാസവള വിതരണത്തില്‍ 40 ശതമാനം വര്‍ധനവ്; വ്യാപാര-ഊര്‍ജ്ജ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ റഷ്യ; ഇന്ത്യയ്‌ക്ക് ഉണ്ടാകുന്നത് വലിയ നേട്ടം

Greeshma M NairbyGreeshma M Nair
Apr 3, 2026, 01:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍ നിലനില്‍ക്കെ, ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകള്‍ക്ക് കരുത്തുപകരുന്ന സുപ്രധാന വാഗ്ദാനങ്ങളുമായി റഷ്യ. ഇന്ത്യയുമായുള്ള വ്യാപാര-ഊര്‍ജ്ജ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ക്രൂഡ് ഓയിലും പ്രകൃതിവാതകവും നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. റഷ്യന്‍ ഉപപ്രധാനമന്ത്രി ഡെനിസ് മാന്തുറോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയ്‌ക്ക് ഏറെ ഗുണകരമായ ഈ തീരുമാനങ്ങള്‍ ഉണ്ടായത്.

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇറക്കുമതി തടസ്സപ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് റഷ്യയുടെ ഈ നീക്കം. ഇത് ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്യുന്ന കാര്യമാണ്. ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആവശ്യകത പരിഗണിച്ച് കൂടുതല്‍ ക്രൂഡ് ഓയില്‍ എത്തിക്കാന്‍ റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടാതെ കൂടംകുളം ആണവനിലയത്തിന്റെ റിയാക്ടര്‍ നിര്‍മ്മാണം നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും റഷ്യ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനത്തിന് വലിയ വേഗത നല്‍കും.

അഞ്ച് എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കൈമാറുന്ന കാര്യത്തിലും അനുകൂലമായ ചര്‍ച്ചകള്‍ നടന്നു. ഇന്ത്യന്‍ കാര്‍ഷിക മേഖലയ്‌ക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനമാണ് രാസവള വിതരണ കാര്യത്തില്‍ ഉണ്ടായത്. 2025 അവസാനത്തോടെ ഇന്ത്യയിലേക്കുള്ള രാസവള വിതരണത്തില്‍ 40 ശതമാനം വര്‍ധനവാണ് റഷ്യ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ ആവശ്യാനുസരണം ഇനിയും കൂടുതല്‍ വളം എത്തിക്കാന്‍ തയ്യാറാണെന്ന് മാന്തുറോവ് അറിയിച്ചു. അന്താരാഷ്‌ട്ര വിപണിയിലെ വിലക്കയറ്റത്തില്‍ നിന്ന് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഇത് വലിയ സംരക്ഷണം നല്‍കും.

പ്രധാനമന്ത്രിക്ക് പുറമെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എന്നിവരുമായും റഷ്യന്‍ ഉപപ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തി. സാങ്കേതികവിദ്യ, ബഹിരാകാശം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പുതിയ നിക്ഷേപങ്ങള്‍ക്കും സഹകരണത്തിനുമുള്ള സാധ്യതകള്‍ തുറന്നുകിട്ടുന്നത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് പുതിയ കരുത്ത് പകരും. റഷ്യയുമായുള്ള ഈ ദൃഢമായ ബന്ധം പ്രതിസന്ധിക്കാലത്തും ഇന്ത്യയുടെ വിപണിയെയും വികസനക്കുതിപ്പിനെയും സുരക്ഷിതമാക്കുമെന്നാണ് കരുതപ്പെടുന്നത്.

Tags: Narendra ModiRussiaIndiadenis manthurov
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies