പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനുമായി പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ചാമരം വീശുന്ന പണിയാണ് പിണറായി വിജയൻ എടുക്കുന്നത്.
ഇങ്ങനെയാണെങ്കിൽ നല്ലവരായ കമ്യൂണിസ്റ്റുകാർ താമര അടയാളത്തിൽ വോട്ട് ചെയ്യുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം രമേഷ് പിഷാരടിയെ തടഞ്ഞ സ്ത്രീ വോട്ടർമാർക്കെതിരെ പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.
യുഡിഎഫ് സ്ഥാനാർത്ഥിയെ തടഞ്ഞത് നാട്ടിലെ അമ്മമാരാണ്. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിനാണ് പ്രതിഷേധം ഉണ്ടായത് അത് തെറ്റാണോ. ആറ്റിങ്ങലിൽ 150 ഓളം ക്രിമിനലുകൾ തന്നെ തടഞ്ഞപ്പോൾ ആക്രമിച്ചപ്പോൾ എവിടെ പോയി പിണറായിയുടെ സ്‌നേഹം. കെ.കെ. ഷൈലജക്ക് നേരെ സൈബർ ആക്രമണം നടന്നപ്പോൾ എവിടെ ആയിരുന്നു പിണറായി വിജയൻ.
ഷാഫി പറമ്പിലിന്റെ പെൺവാണിഭ കേന്ദ്രം എവിടെയാണെന്ന് മുഖ്യമന്ത്രിയുടെ പോലീസ് അന്വേഷിച്ച് കണ്ടു പിടിക്കണം. പിണറായി വിജയനും വിഡി സതീശനും സഹകരണ സഹായ മുന്നണിയായി പ്രവർത്തിച്ചാൽ ഒരൊറ്റ നേതാവും നിയമസഭ കാണില്ല. പറവൂരും ധർമ്മടത്തും എന്ത് ചെയ്യണമെന്ന് തങ്ങൾക്ക് അറിയാമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.















