കൊല്ലം : കൊല്ലം കടയ്‌ക്കലിൽ യുവാവിനെ കുത്തിക്കൊന്നു. പന്തളം മുക്ക് സ്വദേശിയായ ശരത് ആണ് കൊല്ലപ്പെട്ടത്. വൈകുന്നേരം 5.45 ഓട് കൂടി കടയ്‌ക്കലിലായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ എത്തിയ മൂന്നുപേർ ചേർന്നാണ് ശരതിനെ കുത്തിയത്. കുത്ത് കൊണ്ട ശരത് അടുത്തുള്ള വീട്ടിൽ ഓടി കയറി.
ഉടൻതന്നെ കടയ്‌ക്കൽ താലുക്ക് ഹോസ്പിറ്റലിൽ പ്രവേശിപിപ്പിച്ചു. തുടർന്ന് തിരുവനന്തപുരത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കടയ്‌ക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















