ജനങ്ങളുടെ പോക്കറ്റടിച്ച് വാട്ടര്‍ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും: 12,000 കോടിയുടെ കൊള്ള :പരാതിയുമായി എത്തുന്നവരുടെ ബില്ലുകള്‍ മാത്രം രഹസ്യമായി തിരുത്തി നല്‍കി : പണം തിരികെ നല്‍കണമെന്ന ആവശ്യം ശക്തം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനങ്ങളുടെ പോക്കറ്റടിച്ച് വാട്ടര്‍ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും: 12,000 കോടിയുടെ കൊള്ള :പരാതിയുമായി എത്തുന്നവരുടെ ബില്ലുകള്‍ മാത്രം രഹസ്യമായി തിരുത്തി നല്‍കി : പണം തിരികെ നല്‍കണമെന്ന ആവശ്യം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2026, 01:34 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : സാധാരണക്കാരന്റെ പോക്കറ്റടിച്ച് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ വാട്ടര്‍ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും. നിയമവിരുദ്ധമായ നിരക്ക് വര്‍ദ്ധനയിലൂടെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ജനങ്ങളില്‍ നിന്ന് 12,000 കോടി അധികമായി ഈടാക്കിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തുന്ന എറണാകുളം ഓച്ചന്തുരുത്ത് നിവാസിയായ അഡ്വ. രൂപേഷ് രവീന്ദ്രന്‍ കോടതി രേഖകള്‍ സഹിതമാണ് ഈ അഴിമതി പുറത്തുവിട്ടത്.

ഒരു സര്‍ക്കാര്‍ വിജ്ഞാപനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പുള്ള തീയതി മുതല്‍ നടപ്പിലാക്കാന്‍ നിയമപരമായി അധികാരമില്ല. എന്നാല്‍ ഈ നിയമത്തെ പാടെ കാറ്റില്‍പ്പറത്തിയാണ് ഇരു വകുപ്പുകളും ജനങ്ങളെ കൊള്ളയടിക്കുന്നത്.

വാട്ടര്‍ അതോറിറ്റിയുടെ നിയമലംഘനങ്ങള്‍ ഇങ്ങനെ: 2023 മാര്‍ച്ച് 7ലെ വിജ്ഞാപനം നടപ്പിലാക്കിയത് ഫെബ്രുവരി 3 മുതല്‍. 2021 നവംബറിലെ വര്‍ദ്ധനവ് മാസങ്ങള്‍ക്ക് മുന്‍പേ ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലാക്കി. 2017 ഒക്ടോബറിലെ വിജ്ഞാപനം മൂന്ന് വര്‍ഷം പിന്നോട്ട് പോയി 2014 മുതല്‍ അടിച്ചേല്‍പ്പിച്ചു. നിയമപരമായി പരിശോധിച്ചാല്‍, 1999 ഏപ്രില്‍ ഒന്നിന് നിലവിലുണ്ടായിരുന്ന നിരക്കാണ് ഇപ്പോഴും ജനങ്ങളില്‍ നിന്ന് ഈടാക്കേണ്ടത്. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ച് കോടികളാണ് അധികൃതര്‍ കൊള്ളയടിച്ചത്

2016ല്‍ നിരക്ക് വര്‍ദ്ധന ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, ഗസറ്റ് വിജ്ഞാപനം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ഗസറ്റ് നിലവിലില്ലാതിരുന്നതിനാല്‍, കേസ് കൊടുത്ത വ്യക്തിയുടെ ബില്ലുകള്‍ മാത്രം റദ്ദാക്കി അതോറിറ്റി തടിയൂരി. വന്‍തോതിലുള്ള പ്രതിഷേധം ഭയന്ന്, പരാതിയുമായി എത്തുന്നവരുടെ ബില്ലുകള്‍ മാത്രം രഹസ്യമായി തിരുത്തി നല്‍കി അധികൃതര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നുവെന്ന് അഡ്വ. രൂപേഷ് വെളിപ്പെടുത്തുന്നു.

വൈദ്യുതി ബോര്‍ഡും സമാന രീതിയിലാണ് ജനങ്ങളെ വഞ്ചിക്കുന്നത്. 2010, 2012, 2013, 2022 വര്‍ഷങ്ങളിലായി പുറത്തിറക്കിയ വിജ്ഞാപനങ്ങളെല്ലാം ഗസറ്റില്‍ വരുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ നടപ്പിലാക്കിയവയാണ്. ഈ നിയമവിരുദ്ധ വിജ്ഞാപനങ്ങള്‍ റദ്ദാക്കുകയാണെങ്കില്‍ കേരളത്തിലെ ഓരോ ഉപഭോക്താവിനും തങ്ങള്‍ അധികമായി നല്‍കിയ പണം തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ട്. മൊത്തം തുക കണക്കാക്കിയാല്‍ അത് ഏകദേശം 12,000 കോടി രൂപ വരുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്റെ ജീവിതഭാരം വര്‍ദ്ധിപ്പിക്കുന്ന ഈ വന്‍ അഴിമതിക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് സാമൂഹ്യ പ്രവര്‍ത്തകര്‍. വരും ദിവസങ്ങളില്‍ ഈ വിഷയം സംസ്ഥാന രാഷ്‌ട്രീയത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. പിരിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന ആവശ്യം ശക്തമായാല്‍ അത് സര്‍ക്കാരിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും.

Tags: KSEBKerala Water Authority
Share
Tweet
SendShare

More News from this section

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies