കൊല്ലം: കടയ്‌ക്കലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കടയ്‌ക്കല്‍ കോവൂര്‍ സ്വദേശികളായ രാഹുല്‍, ജയേഷ്, ലിജോ, അജീഷ് എന്നിവരാണ് പിടിയിലായത്. പ്രദേശത്തെ റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. വയല സ്വദേശിയായ ശരത് കുമാറാണ്(30)ഇന്ന് വൈകിട്ട് കൊല്ലപ്പെട്ടത്.
ബാറില്‍ വെച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കടയ്‌ക്കല്‍ അഞ്ചുമുക്കിന് സമീപത്തായിരുന്നു സംഭവം. വൈകുന്നേരം 5.45 ഓട് കൂടി കടയ്‌ക്കലിലായിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ എത്തിയ മൂന്നുപേർ ചേർന്നാണ് ശരതിനെ കുത്തിയത്. കുത്ത് കൊണ്ട ശരത് അടുത്തുള്ള വീട്ടിൽ ഓടി കയറി.
ഉടൻതന്നെ കടയ്‌ക്കൽ താലുക്ക് ഹോസ്പിറ്റലിൽ പ്രവേശിപിപ്പിച്ചു. തുടർന്ന് തിരുവനന്തപുരത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മദ്യലഹരിയിലുണ്ടായ തര്‍ക്കത്തില്‍ നടത്തിയ കൊലപാതകമെന്നാണ് പ്രതികള്‍ പോലിസിനോട് പറഞ്ഞിരിക്കുന്നത്. വയല സ്വദേശിയായ ശരത്ത് കടയ്‌ക്കല്‍ അഞ്ചുമുക്കില്‍ ഭാര്യയുടെ വീട്ടിലാണ് താമസം.















