എറണാകുളം : എൻ ഡി എ ക്യാമ്പിന് ആവേശം പകർന്നു കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കുന്നത്തുനാട്ടിലെത്തി. കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജ് ഗ്രൗണ്ടിൽ എൻ ഡി എ സ്ഥാനാർത്ഥി ബാബു ദിവാകരന്റെ പ്രചാരണ പരിപാടികളുടെ ഭാഗമുള്ള പെതു സമ്മേളനത്തെ
കേന്ദ്രമന്ത്രി അമിത് ഷാ അഭിസംബോധന ചെയ്തു സംസാരിച്ചു. എല്ലാവർക്കും ഈസ്റ്റർ ദിനാശംസകൾ നേർന്നു കൊണ്ടാണ് അമിത് ഷാ തന്റെ പ്രസംഗം ആരംഭിച്ചത്.
ഏപ്രിൽ 9 ലെ തിരഞ്ഞെടുപ്പ് കേരളഭാവിയെ സുഭദ്രമാക്കാനുള്ളതാണ് എന്ന് പറഞ്ഞ അമിത്ഷാ എൽ ഡി എഫും, യുഡി എഫും മാറി ഭരിച്ച് അഴിമതി നടത്തുകയാണ് എന്നാരോപിച്ചു. കേരളത്തെ ശരിയായ ദിശയിൽ നയിക്കാൻ നരേന്ദ്ര മോദിസർക്കാർ നയിക്കുന്ന എൻ ഡി എ കേരളത്തിൽ അധികാരത്തിൽ വരണം എന്നദ്ദേഹം ആഹ്വാനം ചെയ്തു.
“സമ്പൂർണ സാക്ഷരത ആദ്യം കൈവരിച്ച കേരളത്തിലെ വിദ്യാർത്ഥികൾ ഭാവി സുരക്ഷിതമാക്കാൻ ഇപ്പോൾ കേരളം വിടുകയാണ് ഈ സ്ഥിതിക്ക് എൻ ഡി എ മാറ്റം വരുത്തും.സി പി എമ്മും , കോൺഗ്രവും രാജ്യത്ത് തകർന്നുകൊണ്ടിരിക്കുകയാണ്. ലോക്സഭയിൽ 2014 ൽ 14 ശതാമാനം വോട്ടു നേടിയ എൻ ഡി എ യുടെ വോട്ടു വിഹിതം 2024 ൽ 20 ശതമാനം വോട്ടു വിഹിതമായി വർധിച്ചു. ഇടതു വലത് മുന്നണികളുടെ അഴിമതിക്കെതിരെ പേരാടാനാണ് 20 20 രൂപീ കൃതമായത്.”
“2000 കോടിയുടെ വികസന പദ്ധതികളാണ് കേന്ദ്ര സർക്കാർ കൊച്ചിക്കായി വിഭാവനം ചെയ്തിരിക്കുന്നത്. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തി ന് 275 കോടിയും അനുവദിച്ചു.”
“പി എഫ് ഐ തീവ്രവാദികളെ നിരോധിച്ച്, നേതക്കളെ അകത്തിടാനുള്ള ആർജവം കേന്ദ്ര സർക്കാരിനുണ്ടായി.മുനമ്പത്തെ 400 ഏക്കർ ഭൂമിയാണ് വഖ്ഫ് കൈ വശപ്പെടുത്താൻ നോക്കിയത്. 600 ക്രിസ്ത്യൻ കുടുംബങ്ങളുടെ കിടപ്പാടം ഇല്ലാതായപ്പോൾ ഇടതും വലതും മിണ്ടിയില്ല. രണ്ട് മുന്നണികളും നാണയത്തിന്റെ ഇരുവശങ്ങളാണ്. കേരളത്തിന് പുറത്ത് ഒന്നായവർ കേരളത്തിൽ ശ്രത്രുക്കളായി നടിക്കുന്നു.”
‘ബി ജെ പി യെ മുന്നണികൾ പരസ്പരം എതിർ കക്ഷികളുടെ ബി ടീമാക്കുമ്പോൾ എൽ ഡി എഫും, യു ഡി എഫുമാണ് ബി ടീമുകൾ. പേര് മാറ്റൽ സ്റ്റാർട്ടപ്പാണ് പിണറായി ആരംഭിച്ചത്, കേന്ദ്ര സർക്കാർ പദ്ധതികളുടെ പേര് മാറ്റി ഫണ്ട് തട്ടുകയാണ് പിണറായി”‘ അമിത് ഷാ പറഞ്ഞു
“കേന്ദ്രത്തിന്റെ അരി കേരള സർക്കാരിൻ്റേതാക്കി വിതരണം ചെയ്യുന്നു, ലൈഫ് മിഷനി ലും ഇത് കാണാം. ഇടത് വലത് മുന്നണികളുടെ ജനവഞ്ചന ഇനി നടക്കില്ല. ശബരിമല സ്വർണം കട്ടവരെ ജയിലിലടക്കണോ വേണ്ടയോ. ഏപ്രിൽ 9 ന് വോട്ട് ചെയ്ത് എൻ ഡി എ യ്‌ക്ക് വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ചാൽ ശബരിമല കള്ളന്മാരെ എല്ലാം രണ്ട് മാസത്തിനുള്ളിൽ ജയിലിലിടും”. അദ്ദേഹം മുന്നറിയിപ്പ് നൽകി.
“പെട്രോൾ വില കൂടിയെന്ന് രാഹുൽ കേരളത്തിൽ പ്രചരിപ്പിക്കുകയാണ് പക്ഷെ വില കൂടിയത് പാക്കിസ്ഥാനിലാണ്.പാക്കിസ്ഥാനിൽ വില കൂട്ടുന്നത് നരേന്ദ്ര മോദിയല്ലെന്ന് രാഹുൽ മനസിലാക്കണം.യുദ്ധം നടക്കുമ്പോൾ പല രാജ്യങ്ങളിലും ഇന്ധനക്ഷാമവും, ഭക്ഷ്യക്ഷാമവും അനുഭവപ്പെടുമ്പോൾ മോദി ഭരിക്കുന്ന രാജ്യ ത്ത് ഈ സ്ഥിതിയില്ല.ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരെ ബാധിക്കുന്ന പ്രചാരണങ്ങൾ നടത്തരുത്. ഡൽഹിയിൽ എ ഐ ലോക സമ്മേളനം നടക്കുമ്പോൾ തുണിയുരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു കോൺഗ്രസ്. ഈ കോൺഗ്രസ് ഇനി വേണോ എന്നാലോചിക്കുകയാണ്”
“എൻ ഡി എ വന്നാൽ 2500 രൂപ സ്ത്രീകളുടെ അകൗണ്ടിലേക്ക് എത്തിക്കുമെന്നത് എൻ ഡി എ യുടെ ഉറപ്പാണ്.ഒരു വർഷം രണ്ട് സിലിണ്ടർ സൗജന്യമെന്നതും പ്രകടനപത്രികയിലുണ്ട്. ശബരിമല സ്വർണ കൊള്ള യിൽ സി ബി ഐ അന്വേഷണം നടത്തി കുറ്റവാളികളെ തുറങ്കിലടക്കും
തൃശൂരിനെ സാംസ്‌കാരിക തലസ്ഥാനവും ഹബ്ബുമാക്കി മാറ്റും.വികസിത കേരളത്തിനായി എൻ ഡി എ സർക്കാരിനെ അധികാരത്തിലേറ്റണം”
സമ്മേളനത്തിൽ വെച്ച് ഉയർപ്പിന്റെ അടയാളമായ യേശു ദേവന്റെ പെയിൻ്റിംഗ് സാബു എം ജേക്കബ് അമിത് ഷാ യ്‌ക്ക് സമ്മാനിച്ചു.















