അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത
Tuesday, September 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2026, 04:26 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കൊച്ചി മെട്രോ അങ്കമാലിയിലേക്ക് നീട്ടാനുള്ള നിര്‍ണായക നീക്കവുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍.). മെട്രോ മൂന്നാംഘട്ടത്തിന്റെ വിശദ പദ്ധതിരേഖ (ഡി.പി.ആര്‍.) കെ.എം.ആര്‍.എല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ആലുവയില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്കാണ് പുതിയ മെട്രോ പാത വിഭാവനം ചെയ്തിരിക്കുന്നത്. ആലുവ മുതല്‍ അങ്കമാലി വരെ 18 കിലോമീറ്ററാണ് പാതയുടെ ആകെ ദൈര്‍ഘ്യം. ഇതില്‍ ഏകദേശം മൂന്ന് കിലോമീറ്റര്‍ ഭൂഗര്‍ഭപാതയായിരിക്കും.

പുതിയ പാതയില്‍ എത്ര സ്റ്റേഷനുകളുണ്ടാകുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഡി.പി.ആര്‍ പരിശോധിച്ച ശേഷം പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കുകയാണ് അടുത്ത ഘട്ടം. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സാമ്പത്തിക അനുമതിയാണ് പദ്ധതിക്ക് ഇനി ആവശ്യമായത്. നിലവില്‍ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 27 കിലോമീറ്റര്‍ ദൂരത്തിലാണ് കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നത്.

കലൂരില്‍നിന്ന് ഇന്‍ഫോപാര്‍ക്കിലേക്കുള്ള മെട്രോ പാതയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. ഈ പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം ഓഗസ്റ്റോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നാംഘട്ടം യാഥാര്‍ഥ്യമായാല്‍ തൃപ്പൂണിത്തുറയില്‍നിന്ന് മെട്രോയില്‍ കയറുന്ന യാത്രക്കാര്‍ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നേരിട്ട് എത്താനാകും. അങ്കമാലിയില്‍നിന്ന് പ്രതിദിനം ആയിരക്കണക്കിന് ആളുകളാണ് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നത്.

മെട്രോ സര്‍വീസ് ആരംഭിക്കുന്നതോടെ ഇവരുടെ യാത്ര കൂടുതല്‍ സുഗമമാകുമെന്നാണ് പ്രതീക്ഷ. അതേസമയം, കൊച്ചി മെട്രോയുടെ നാലാംഘട്ടത്തില്‍ കാക്കനാട്ടേക്ക് പാത നീട്ടണമെന്ന ആവശ്യവും ശക്തമാണ്. തൃപ്പൂണിത്തുറയില്‍നിന്ന് ഇരുമ്പനം വഴി കാക്കനാട്ടേക്ക് സര്‍ക്കുലര്‍ മെട്രോ പാത ഒരുക്കണമെന്ന നിര്‍ദേശവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

Tags: Kochi MetronedumbasseryANGAMALYphase 3
Share
Tweet
SendShare

More News from this section

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

സ്ത്രീസ്വാതന്ത്ര്യ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഇരട്ടത്താപ്പെന്ന് എം.ടി. രമേശ്

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ–ഓർഡിനേറ്റർ മുഹമ്മദ് ഹുസൈൻ ഉൾപ്പെട്ട കാസർകോട് എംഡിഎംഎ കേസ്: അന്താരാഷ്‌ട്ര ലഹരി ശൃംഖലയിലേക്ക് അന്വേഷണം; വിദേശപൗരനും ഉത്തരേന്ത്യൻ യുവതിയും അറസ്റ്റിൽ

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വെന്തു മരിച്ചത് ഏറ്റുമാനൂർ സ്വദേശി, വീട്ടുകാരുമായി പിണങ്ങി തിരുവനന്തപുരത്തെത്തി

Latest News

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies