കൊല്ലം: ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊന്നു. കൊല്ലം ചടമയമംഗലത്താണ് ക്രൂരമായ കൊലപാതകം നടന്നത്. കുരിയോട് സ്പൈസി ഹോട്ടല്‍ ഉടമ സക്കീറാണ് കൊല്ലപ്പെട്ടത്. കാസർകോട് സ്വദേശിയായ ഹോട്ടൽ ജീവനക്കാരനാണ് കൊലപാതകം നടത്തിയത്. പ്രതിയായ ഇർഷാദ് ഒളിവിലാണ്.
കൊലപാതകം നടത്തിയ ശേഷം ഇയാള്‍ സ്വകാര്യ ബസില്‍ കയറി രക്ഷപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്.















