അപ്പോളോയുടെ റെക്കോര്‍ഡ് തകര്‍ത്തു; ആര്‍ട്ടെമിസ് ദൗത്യം ചരിത്രദൂരത്തില്‍; ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയെത്തുന്ന മനുഷ്യരായി ഒറിയോണ്‍ സംഘം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അപ്പോളോയുടെ റെക്കോര്‍ഡ് തകര്‍ത്തു; ആര്‍ട്ടെമിസ് ദൗത്യം ചരിത്രദൂരത്തില്‍; ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയെത്തുന്ന മനുഷ്യരായി ഒറിയോണ്‍ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2026, 11:07 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: ദശകങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടക്കയാത്രയില്‍ വിപ്ലവകരമായ നാഴികക്കല്ല് പിന്നിട്ട് നാസയുടെ ആര്‍ട്ടെമിസ് ദൗത്യം. ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന 54 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ആര്‍ട്ടെമിസ് ദൗത്യസംഘം സ്വന്തമാക്കി. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 4.35-ഓടെ ഭൂമിയില്‍ നിന്ന് ഏകദേശം 4.06 ലക്ഷം കിലോമീറ്റര്‍ (252,757 മൈല്‍) അകലെയെത്തിയതോടെയാണ് ഈ ചരിത്രനേട്ടം കുറിക്കപ്പെട്ടത്.

1970-ല്‍ അപ്പോളോ 13 ദൗത്യത്തിലെ യാത്രികര്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്. അപ്പോളോ സംഘം സഞ്ചരിച്ചതിനേക്കാള്‍ 6,602 കിലോമീറ്റര്‍ അധിക ദൂരത്തിലൂടെയാണ് ഇപ്പോള്‍ ഒറിയോണ്‍ പേടകം കുതിക്കുന്നത്. അമേരിക്കക്കാരായ റെയ്ഡ് വീസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോക്ക് എന്നിവരും കാനഡക്കാരനായ ജെറെമി ഹാന്‍സനുമാണ് ഈ ചരിത്ര ദൗത്യത്തിലെ അംഗങ്ങള്‍. 1972-ലെ അപ്പോളോ-17 ന് ശേഷം ചന്ദ്രന്റെ ഇത്രയും അരികിലെത്തുന്ന ആദ്യ മനുഷ്യസംഘമാണിത്.

ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രവേശനത്തിനിടെ പേടകം വലിയൊരു വെല്ലുവിളിയെയും അതിജീവിച്ചു. ചന്ദ്രന്റെ മറുപുറത്തുകൂടിയുള്ള യാത്രയ്‌ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെ 4.14 മുതല്‍ ഏകദേശം 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. ചന്ദ്രന്‍ തടസ്സമായതിനെത്തുടര്‍ന്ന് നാസയുടെ ഡീപ് സ്പെയ്സ് നെറ്റ്വര്‍ക്കിന് സിഗ്‌നലുകള്‍ സ്വീകരിക്കാന്‍ കഴിയാത്തതിനാലാണിത്. ഈ സമയമത്രയും പേടകം പൂര്‍ണ്ണമായും ഇരുട്ടിലായിരുന്നുവെങ്കിലും നിശ്ചയിച്ച പാതയിലൂടെ സുരക്ഷിതമായി ഒറിയോണ്‍ യാത്ര തുടര്‍ന്നു.

തിങ്കളാഴ്ച രാവിലെ 10.07ഓടെ പേടകം ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിച്ചു. അന്ന് ചന്ദ്രനില്‍ നിന്ന് 62,800 കിലോമീറ്റര്‍ അകലെയായിരുന്നു ഒറിയോണ്‍. ചന്ദ്രന് ഏറ്റവും അടുത്തുകൂടിയുള്ള പേടകത്തിന്റെ സഞ്ചാരം ആറുമണിക്കൂറോളം നീണ്ടുനില്‍ക്കും. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച ഈ 10 ദിവസത്തെ പര്യവേഷണം ഏപ്രില്‍ 10-ന് അവസാനിക്കും. അന്ന് ഒറിയോണ്‍ പേടകം ശാന്തസമുദ്രത്തില്‍ തിരിച്ചിറങ്ങും. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യവാസം സാധ്യമാക്കുന്നതിനും ചൊവ്വയിലേക്കുള്ള ദൗത്യങ്ങള്‍ക്കും അടിത്തറയിടുന്നതാണ് ആര്‍ട്ടെമിസ് ദൗത്യത്തിന്റെ ഈ വിജയം. ശാസ്ത്രലോകം ഏറെ ആകാംക്ഷയോടെയാണ് പേടകത്തിന്റെ മടക്കയാത്രയെ ഉറ്റുനോക്കുന്നത്.

Tags: Artemis 2APPOLOmoon distanceorion spacecraftrecord break
Share
Tweet
SendShare

More News from this section

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies