മലപ്പുറം: താൻ മത്സരിച്ചു ജയിച്ച താനൂർ മണ്ഡലത്തിനെ പാകിസ്താനോട് ഉപമിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ
“കഴിഞ്ഞ രണ്ട് തവണ മത്സരിച്ചത് പാകിസ്താനിലായിരുന്നു, രണ്ട് തവണയും അവരെ തോല്‍പ്പിച്ചു” എന്നാണ് മന്ത്രി വി. അബ്ദുറഹ്മാൻ നടത്തിയ വിവാദപരാമർശം. ഇത്തവണ ഹോം ഗ്രൗണ്ടിലാണ് കളിയെന്നും അബ്ദുറഹ്മാന്റെ വിവാദ പ്രസംഗത്തിലുണ്ട്. പ്രചാരണ യോഗത്തിനിടെ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
എന്നാൽ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി തന്നെ നേരിട്ട് രംഗത്തുവന്നു. തന്റെ വാക്കുകളെ മുസ്‌ലിം ലീഗ് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മത്സരം ഒരു ‘ഇന്ത്യ-പാകിസ്താൻ’ മാച്ച് പോലെയാണെന്നും തിരൂർ തന്റെ ഹോം ഗ്രൗണ്ട് ആണെന്നും അദ്ദേഹം വിശദീകരിച്ചു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗായകൻ ഹനാൻഷയെ കൊണ്ടുവന്ന വേദിയിലാണ് അബ്ദുറഹ്മാന്റെ വിവാദ പരാമർശം.















