ഒഡീഷയില്‍ കന്നുകാലി കടത്ത് മാഫിയെ ലക്ഷ്യമിട്ട് പോലീസ് റെയ്ഡ്; സംഘങ്ങള്‍ നിന്ന് പിടിച്ചെടുത്ത് ലക്ഷക്കണക്കിന് രൂപയും ആയുധങ്ങളും
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒഡീഷയില്‍ കന്നുകാലി കടത്ത് മാഫിയെ ലക്ഷ്യമിട്ട് പോലീസ് റെയ്ഡ്; സംഘങ്ങള്‍ നിന്ന് പിടിച്ചെടുത്ത് ലക്ഷക്കണക്കിന് രൂപയും ആയുധങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 01:36 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വര്‍: ഒഡീഷയിലെ കിഴക്കന്‍ മേഖലയില്‍ സജീവമായ കന്നുകാലി കടത്ത് മാഫിയാ സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസ് നടത്തിയ വന്‍ റെയ്ഡില്‍ ലക്ഷക്കണക്കിന് രൂപയും ആയുധങ്ങളും പിടിച്ചെടുത്തു. മയൂര്‍ഭഞ്ച്, ബാലസോര്‍, ഭദ്രക് എന്നീ ജില്ലകളിലെ 32 കേന്ദ്രങ്ങളില്‍ ഒരേസമയമാണ് പോലീസ് പരിശോധന നടത്തിയത്. റെയ്ഡില്‍ 50 ലക്ഷത്തിലധികം രൂപ, വന്‍തോതില്‍ സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍, തോക്കുകള്‍, മാരകായുധങ്ങള്‍, കടത്തിന് ഉപയോഗിച്ച വാഹനങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.

ഈസ്റ്റേണ്‍ റേഞ്ച് ഡിഐജി പിനാക് മിശ്രയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ‘ഓപ്പറേഷന്‍’. കന്നുകാലി മോഷണവും കടത്തും സംബന്ധിച്ച കര്‍ഷകരുടെ തുടര്‍ച്ചയായ പരാതികളെത്തുടര്‍ന്നാണ് പോലീസ് ഈ നീക്കം നടത്തിയത്. 18 പ്ലാറ്റൂണ്‍ പോലീസ് സേനയെയാണ് ദൗത്യത്തിനായി വിന്യസിച്ചത്. 8 അഡീഷണല്‍ എസ്പിമാര്‍, 17 ഡിവൈഎസ്പിമാര്‍, 25 ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള വന്‍ പോലീസ് സംഘം ഈ സംയുക്ത നീക്കത്തില്‍ പങ്കെടുത്തു.

ഇതുവരെ 50 ലക്ഷം രൂപ പിടിച്ചെടുത്തു. പണം എണ്ണുന്നത് തുടരുന്നതിനാല്‍ തുക ഇനിയും ഉയര്‍ന്നേക്കാം. റെയ്ഡുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭദ്രക് ജില്ലയില്‍ നിന്ന് ആറ് പേരും ബാലസോറില്‍ നിന്ന് നാല് പേരും മയൂര്‍ഭഞ്ചില്‍ നിന്ന് അഞ്ച് പേരുമാണ് പിടിയിലായത്. പ്രധാന പ്രതികളില്‍ ഒരാളായ ‘ഭല്ല’ എന്നയാളെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഭദ്രക് പോലീസ് സാഹസികമായി പിടികൂടി.

അയല്‍സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്ക് കന്നുകാലികളെ കടത്തുന്നതിനുള്ള പ്രധാന ഇടനാഴികളാണ് ബാലസോറും മയൂര്‍ഭഞ്ചും എന്ന് പോലീസ് തിരിച്ചറിഞ്ഞു. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളും സാമ്പത്തിക രേഖകളും പരിശോധിക്കുന്നതിലൂടെ അന്തര്‍സംസ്ഥാന ബന്ധമുള്ള കൂടുതല്‍ ക്രിമിനല്‍ സംഘങ്ങളിലേക്ക് എത്താന്‍ കഴിയുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു. കന്നുകാലി കടത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് ഡിഐജി പിനാക് മിശ്ര വ്യക്തമാക്കി.

Tags: cattle smugglingraidodissha
Share
Tweet
SendShare

More News from this section

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

Latest News

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

72ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ; രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies