സിനിമാലോകത്തെ നടുക്കി 'ജനനായകന്‍' ചോര്‍ച്ച; വിജയ് ചിത്രം റിലീസിന് മുന്‍പേ പൈറേറ്റഡ് സൈറ്റുകളില്‍
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിനിമാലോകത്തെ നടുക്കി ‘ജനനായകന്‍’ ചോര്‍ച്ച; വിജയ് ചിത്രം റിലീസിന് മുന്‍പേ പൈറേറ്റഡ് സൈറ്റുകളില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2026, 05:13 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയ് നായകനാകുന്ന ‘ജനനായകന്‍’ എന്ന ചിത്രത്തിന്റെ എച്ച്.ഡി പ്രിന്റ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. സിനിമ തിയേറ്ററുകളില്‍ എത്തുന്നതിന് മുന്‍പേ നടന്ന ഈ വന്‍ ചോര്‍ച്ച സിനിമാ നിര്‍മ്മാതാക്കളെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്. പൈറേറ്റഡ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ പൂര്‍ണ്ണരൂപം ഇതിനോടകം തന്നെ പതിനായിരക്കണക്കിന് ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തതായാണ് വിവരം.

സിനിമയുടെ തുടക്ക ഭാഗവും ക്ലൈമാക്‌സ് രംഗങ്ങളും ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ആദ്യം സിനിമയുടെ ആദ്യ അഞ്ച് മിനിറ്റ് ദൃശ്യങ്ങളാണ് പുറത്തുവന്നത്. തൊട്ടുപിന്നാലെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പൂര്‍ണ്ണരൂപം പല ഭാഗങ്ങളായി സൈറ്റുകളില്‍ ലഭ്യമാവുകയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കാത്തിരിക്കുന്നതിനിടയിലാണ് ഈ സംഭവം. ചിത്രത്തിന് ‘യു/എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

ആദ്യദിനം റെക്കോര്‍ഡ് കളക്ഷന്‍ ലക്ഷ്യമിട്ടിരുന്ന ചിത്രത്തിന് ഈ ചോര്‍ച്ച വലിയ സാമ്പത്തിക ആഘാതമുണ്ടാക്കിയേക്കാം. റിലീസ് വൈകുന്നത് കാരണം ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന്റെ ഒടിടി കരാറില്‍ നിന്ന് പിന്മാറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സിനിമ ഇന്റര്‍നെറ്റില്‍ എത്തിയത്. സെന്‍സര്‍ ബോര്‍ഡ് അംഗീകാരത്തിന് മുന്‍പേ സിനിമയുടെ ഫുള്‍ എച്ച്ഡി പ്രിന്റ് എങ്ങനെ പുറത്തായി എന്നത് സംബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്. തെലുങ്ക് ചിത്രം ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണിതെന്ന് പറയപ്പെടുന്ന ഈ സിനിമ തമിഴ്‌നാട് രാഷ്‌ട്രീയത്തിലും ചര്‍ച്ചയായിരുന്നു.

വിജയ് എന്ന താരത്തിന്റെ രാഷ്‌ട്രീയ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടത്തില്‍ സംഭവിച്ച ഈ സുരക്ഷാവീഴ്ചയെ അതീവ ഗൗരവത്തോടെയാണ് സിനിമാ സംഘടനകള്‍ കാണുന്നത്. ചിത്രം ഡൗണ്‍ലോഡ് ചെയ്യുന്നതും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്നും ആരാധകര്‍ ഇതില്‍ നിന്നും പിന്തിരിയണമെന്നും നിര്‍മ്മാണ കമ്പനി അഭ്യര്‍ത്ഥിച്ചു.

Tags: pirated clipsmovievijayJANANAYAKAN
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

സ്വർണക്കടത്തിനായി രണ്ടിലധികം നിക്കാഹ്? പൊന്നാനി സ്വദേശി ഫാറൂഖിന്റെ രണ്ടാം ഭാര്യ പിടിയിലായത് രണ്ട് ദിവസം മുൻപ്; കുഞ്ഞിന്റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തല്‍

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

കല്യാണവീട്ടിലെത്തിയവർക്ക് വെട്ടേറ്റ സംഭവം; മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies