കൊൽക്കത്തയിൽ ബലാത്സം​ഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ ബിജെപി സ്ഥാനാർഥി; ടി എം സി ഭരണത്തെ പുറത്താക്കുക ലക്‌ഷ്യം; സ്മൃതി ഇറാനിക്കൊപ്പം പതിക സമർപ്പിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊൽക്കത്തയിൽ ബലാത്സം​ഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ ബിജെപി സ്ഥാനാർഥി; ടി എം സി ഭരണത്തെ പുറത്താക്കുക ലക്‌ഷ്യം; സ്മൃതി ഇറാനിക്കൊപ്പം പതിക സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2026, 12:31 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ആർ.ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രൂരമായി ബലാത്സം​ഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ രത്ന ​ദേബ്നാഥ് പശ്ചിമ ബംഗാൾ നിയമസഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചു. പശ്ചിമ ബംഗാളിലെ പാണിഹട്ടി നിയമസഭാ മണ്ഡലത്തിലാണ് രത്ന ദേബ്നാഥ് മത്സരിക്കുന്നത്. മുതിർന്ന ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ സാന്നിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം.

പത്രികാ സമർപ്പണത്തിനിടയിൽ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്.
“ബി.ജെ.പി സ്ഥാനാർത്ഥിയായ രത്‌ന ദേബ്‌നാഥ് ഇന്ന് എന്നോടൊപ്പമാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോകുന്നത്. അതിക്രൂരമായ ഒരു കുറ്റകൃത്യത്തിലൂടെ അവർക്ക് തന്റെ മകളെ നഷ്ടമായി. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകൾ അവരെ ഉപദ്രവിക്കുക മാത്രമല്ല, അപമാനിക്കുകയും ചെയ്യുന്നു എന്നത് ലജ്ജാകരമാണ്. തൃണമൂൽ കോൺഗ്രസിന് നീതി നടപ്പാക്കണമെന്നുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ആ മകൾക്ക് നീതി നൽകിയില്ല? എന്തിനാണ് ഇന്നും ആ പാർട്ടിക്കാർ ഈ അമ്മയെ അപമാനിക്കുന്നത്? ഇതിനെല്ലാം അവർ മറുപടി പറയേണ്ടി വരും. ഇവിടുത്തെ സ്ത്രീകൾ എങ്ങനെയൊക്കെ ചൂഷണം ചെയ്യപ്പെടുന്നു എന്നതിന്റെ പ്രതീകമാണ് ഈ അമ്മ. ഈ അടിച്ചമർത്തലുകളെ വേരോടെ പിഴുതെറിയുമെന്ന് അവർ ഇന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ്.” സ്മൃതി ഇറാനി പറഞ്ഞു.

തൃണമൂൽ കോൺഗ്രസിന്റെ തീർത്ഥങ്കർ ഘോഷ്, സി.പി.ഐ.എമ്മിന്റെ കലതൻ ദാസ്ഗുപ്ത എന്നിവരോടാണ് ദേബ്‌നാഥ് മത്സരിക്കുന്നത്. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ഭരണത്തെ പുറത്താക്കുകയെന്നത് മാത്രമാണ് ത​ന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീ സുരക്ഷയുറപ്പാക്കാനും ആർ.ജി കാർ സംഭവത്തിന് സമാനമായ അനിഷ്ടസംഭവങ്ങൾ ഇനിയാവർത്തിക്കാതിരിക്കാനും ഇതാണ് ഏക പോംവഴിയെന്നും രത്‌ന ദേബ്‌നാഥ് കൂട്ടിച്ചേർത്തു.

2024 ഓഗസ്റ്റ് 9-ന് പുലർച്ചെയാണ് വടക്കൻ കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ സെമിനാർ ഹാളിൽ 31 വയസ്സുകാരിയായ പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനി ഡോക്ടറുടെ മൃതദേഹം അർദ്ധനഗ്നമായ നിലയിൽ കണ്ടെത്തിയത്.ഈ സംഭവം പശ്ചിമ ബംഗാളിൽ മാത്രമല്ല, രാജ്യത്തുടനീളം മാസങ്ങൾ നീണ്ടുനിന്ന വൻ പ്രതിഷേധങ്ങൾക്ക് കാരണമായി. ഇത് സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാരുടെ വലിയൊരു പ്രക്ഷോഭത്തിലേക്കും പണിമുടക്കിലേക്കും നയിച്ചു.

കൊൽക്കത്ത പോലീസിലെ സിവിക് വൊളന്റിയറായ സഞ്ജയ് റോയിയെ തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്യുകയും, സി.ബി.ഐ അന്വേഷണത്തിന് പിന്നാലെ ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കുകയും ചെയ്തു. കേസ് സുപ്രീം കോടതി വരെയെത്തിയെങ്കിലും, ‘യഥാർത്ഥ’ പ്രതികളെ സംരക്ഷിക്കുകയാണെന്നുറച്ചു വിശ്വസിച്ചിരുന്ന ഇരയുടെ മാതാപിതാക്കൾ അന്വേഷണത്തിൽ തൃപ്തരായിരുന്നില്ല. കുറ്റകൃത്യത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരുന്നതിനായി ബി.ജെ.പി സമീപിച്ചതോടെയാണ് സ്വന്തം മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ രത്‌ന ദേബ്‌നാഥ് സമ്മതിച്ചത്.

Tags: FEATURED2RG Kar rape-murder case
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies