പെണ്‍കുട്ടി അന്ന് പ്രായപൂര്‍ത്തിയായിരുന്നു; വിവാദ വിവാഹത്തില്‍ വിചിത്ര വാദവുമായി ബിനോയ് വിശ്വം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പെണ്‍കുട്ടി അന്ന് പ്രായപൂര്‍ത്തിയായിരുന്നു; വിവാദ വിവാഹത്തില്‍ വിചിത്ര വാദവുമായി ബിനോയ് വിശ്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2026, 08:57 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരം മൊണാലിസയുടെ വിവാഹം നടത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിചിത്രമായ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നും ഇത് യഥാര്‍ത്ഥ ‘കേരള സ്റ്റോറി’യാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ നിലപാടുകള്‍ വ്യക്തമാക്കിയത്.

മൊണാലിസയുടെ കൃത്യമായ ജനനത്തീയതി അറിയില്ലെന്ന് സമ്മതിച്ച ബിനോയ് വിശ്വം, പെണ്‍കുട്ടിയെ കണ്ടപ്പോള്‍ പ്രായപൂര്‍ത്തിയായതായി തോന്നിയതിനാലാണ് വിവാഹം നടത്തിക്കൊടുത്തതെന്ന് പറഞ്ഞു. ‘ആധാര്‍ കാര്‍ഡ് അടിസ്ഥാന രേഖയായി പരിശോധിച്ചിരുന്നു, അതില്‍ പ്രായപൂര്‍ത്തിയായതായാണ് കണ്ടത്. ഈ വിവാഹത്തിന് പിന്നില്‍ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ട്,’ അദ്ദേഹം വെളിപ്പെടുത്തി. വിശദീകരണത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചിരിച്ചത് ബിനോയ് വിശ്വത്തെ ചൊടിപ്പിച്ചു. ഇതോടെ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. മാധ്യമപ്രവര്‍ത്തകനെ രൂക്ഷമായി ശാസിച്ച അദ്ദേഹം, ഗൗരവമായ കാര്യങ്ങള്‍ പറയുമ്പോള്‍ ചിരിക്കുന്നത് പ്രായക്കുറവിന്റെ ലക്ഷണമാണെന്ന് കുറ്റപ്പെടുത്തി.

‘താന്‍ എന്തിനാണ് ചിരിക്കുന്നത്? നമ്മളിവിടെ തമാശയല്ല പറയുന്നത്. ഗൗരവമായി രാഷ്‌ട്രീയം സംസാരിക്കുമ്പോള്‍ ചിരിക്കരുത്. ഇത് പ്രായക്കുറവിന്റെ ലക്ഷണമാണ്. ആവശ്യമുള്ള കാര്യം മാത്രം ചോദിച്ചാല്‍ മതി,’ ബിനോയ് വിശ്വം ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു. വിവാദമായ ഈ വിവാഹത്തെ രാഷ്‌ട്രീയമായി ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് പ്രകോപിതനായ സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ നടപടി ഇപ്പോള്‍ രാഷ്‌ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. വിവാഹത്തിന്റെ നിയമസാധുതയെക്കുറിച്ചും പരിശോധിച്ച രേഖകളുടെ വിശ്വാസ്യതയെക്കുറിച്ചും കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം.

Tags: binoy viswammonalisa marriage
Share
Tweet
SendShare

More News from this section

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies