ബെംഗളൂരു: ബാംഗ്ലൂർ-മുംബൈ (കെഎസ്ആർ ബെംഗളൂരു – ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് മുംബൈ) വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് ഗ്രീൻ സിഗ്നൽ ലഭിച്ചു. റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കെഎസ്ആർ ബെംഗളൂരുവിനെയും ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് മുംബൈയെയും ബന്ധിപ്പിക്കുകയും, ഇതിലൂടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും യാത്രാ സമയംകുറയ്‌ക്കാനും ലക്ഷ്യമിടുന്നു. ഇതിനുപുറമെ, ഡൽഹി-സൂറത്ത് ഉൾപ്പെടെയുള്ള മറ്റ് വന്ദേ ഭാരത് സ്ലീപ്പർ റൂട്ടുകളും പരിഗണിക്കുന്നുണ്ട്.















