ഷെയ്ന്‍ വോണിന്റെ മരണം: വിരല്‍ ചൂണ്ടി മകന്‍ ജാക്‌സണ്‍; 'വാക്‌സീന്‍ എടുക്കാന്‍ പിതാവ് നിര്‍ബന്ധിതനായി'
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഷെയ്ന്‍ വോണിന്റെ മരണം: വിരല്‍ ചൂണ്ടി മകന്‍ ജാക്‌സണ്‍; ‘വാക്‌സീന്‍ എടുക്കാന്‍ പിതാവ് നിര്‍ബന്ധിതനായി’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2026, 09:08 pm IST
Facebook
Twitter
WhatsAppTelegram

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണിന്റെ അപ്രതീക്ഷിത വേര്‍പാടിന് നാല് വര്‍ഷം തികയുമ്പോള്‍, അദ്ദേഹത്തിന്റെ മരണകാരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മകന്‍ ജാക്‌സണ്‍ വോണ്‍ രംഗത്ത്. കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതാണ് തന്റെ പിതാവിന്റെ ജീവനെടുത്തതെന്നാണ് ജാക്‌സന്റെ ഗുരുതരമായ ആരോപണം. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിനിടെയാണ് അദ്ദേഹം മനസ്സ് തുറന്നത്.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മൂന്നോ നാലോ തവണ വോണ്‍ കോവിഡ് വാക്‌സീന്‍ എടുക്കാന്‍ നിര്‍ബന്ധിതനായെന്നും അദ്ദേഹത്തിന് അതില്‍ താല്പര്യമില്ലായിരുന്നുവെന്നും ജാക്‌സണ്‍ പറയുന്നു. പുകവലിയും മദ്യപാനവും ഉണ്ടായിരുന്നെങ്കിലും മരിക്കുമ്പോള്‍ വോണ്‍ നല്ല ആരോഗ്യവാനായിരുന്നു. വാക്‌സീന്‍ എടുത്തതോടെ അദ്ദേഹത്തിനുണ്ടായിരുന്ന ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ വഷളായതാകാം ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന് ജാക്‌സണ്‍ സംശയിക്കുന്നു.

മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ സര്‍ക്കാരിനെയും വാക്‌സീന്‍ നയത്തെയുമാണ് താന്‍ കുറ്റപ്പെടുത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി. സംസ്‌കാര ചടങ്ങില്‍ ഈ പ്രതിഷേധം പരസ്യമായി പറയാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അന്ന് സ്വയം നിയന്ത്രിക്കുകയായിരുന്നു. ‘വാക്‌സീന്‍ എടുത്തതാണ് ഡാഡിയുടെ മരണത്തിന് കാരണമായതെന്ന് പറയുന്നതില്‍ ഇപ്പോള്‍ ഒരു വിവാദമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇത് എന്നെ എപ്പോഴും അലട്ടുന്ന കാര്യമാണ്. ദേഷ്യം കൂടുമെന്നതിനാല്‍ ഇപ്പോള്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ്,’ – ജാക്‌സണ്‍ വോണ്‍ വ്യക്തമാക്കി.

2022 മാര്‍ച്ചില്‍ തായ്‌ലന്‍ഡിലെ റിസോര്‍ട്ടില്‍ വെച്ചാണ് 52 വയസ്സുകാരനായ ഷെയ്ന്‍ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അക്കാലത്ത് താരത്തിന് മറ്റ് വലിയ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വോണിന് കോവിഡ് ബാധിച്ചിരുന്നുവെങ്കിലും അദ്ദേഹം അതില്‍ നിന്ന് പൂര്‍ണ്ണമായി മുക്തനായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മകന്‍ തന്നെ ഇത്തരമൊരു സംശയം ഉന്നയിച്ചത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.

Tags: covid vaccineSHANE WARNESONjakson warne
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies