കുട്ടനാടിന് ലാലിന്റെ 'വിഷുക്കൈനീട്ടം': ശാന്തിതീര്‍ഥം പദ്ധതിയിലൂടെ ആയിരം കുടുംബങ്ങള്‍ക്ക് ഇനി ശുദ്ധജലം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുട്ടനാടിന് ലാലിന്റെ ‘വിഷുക്കൈനീട്ടം’: ശാന്തിതീര്‍ഥം പദ്ധതിയിലൂടെ ആയിരം കുടുംബങ്ങള്‍ക്ക് ഇനി ശുദ്ധജലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2026, 12:10 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: കടുത്ത വേനലില്‍ കുടിവെള്ളത്തിനായി വലയുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് ആശ്വാസവുമായി നടന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍. ഫൗണ്ടേഷന്റെ ‘ശാന്തിതീര്‍ഥം’ പദ്ധതിയുടെ ഭാഗമായി കുട്ടനാട്ടിലെ മൂന്ന് വാര്‍ഡുകളില്‍ സ്ഥാപിച്ച സോളാര്‍ ഓട്ടോമേറ്റഡ് ശുദ്ധജല പ്ലാന്റുകള്‍ പ്രവര്‍ത്തനസജ്ജമായി. വിഷുദിനത്തോടനുബന്ധിച്ച് ഒരുക്കിയ ഈ പദ്ധതി ആയിരത്തോളം കുടുംബങ്ങള്‍ക്കാണ് തണലാകുന്നത്. കണ്ടങ്കരി, മുരിക്കോല്‍മുട്ട്, നെടുമുടി എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് ഈ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.

പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ആര്‍.ഒ പ്ലാന്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പ്രതിദിനം ഓരോ കുടുംബത്തിനും 20 ലിറ്റര്‍ വീതം ശുദ്ധജലം സൗജന്യമായി ലഭിക്കും. ഏകദേശം നാലായിരത്തോളം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഒരു മണിക്കൂറില്‍ 500 ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് ഓരോ പ്ലാന്റും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ഫൗണ്ടേഷന്‍ ഈ സംരംഭം പൂര്‍ത്തിയാക്കിയത്.

വിശ്വശാന്തി ഫൗണ്ടേഷന്‍ മാനേജിങ് ഡയറക്ടര്‍ മേജര്‍ രവി പ്ലാന്റുകളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ പങ്കെടുക്കാനായില്ലെങ്കിലും മോഹന്‍ലാല്‍ വീഡിയോ കോളിലൂടെ കുട്ടനാട്ടുകാരുമായി സംസാരിക്കുകയും വിഷു ആശംസകള്‍ പങ്കുവെക്കുകയും ചെയ്തു. ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരായ സജീവ് സോമന്‍, സ്മിത നായര്‍, എസ്.ബി.ഐ റീജണല്‍ മാനേജര്‍ എസ്.ആര്‍. സുജിത് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കുട്ടനാടിന്റെ കുടിവെള്ള പ്രശ്‌നത്തില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ഇടപെടുന്നത് ഇത് ആദ്യമല്ല. 2023ല്‍ എടത്വ പഞ്ചായത്തില്‍ 500 കുടുംബങ്ങള്‍ക്കായി മണിക്കൂറില്‍ 2000 ലിറ്റര്‍ ശേഷിയുള്ള കൂറ്റന്‍ പ്ലാന്റ് ഫൗണ്ടേഷന്‍ സമര്‍പ്പിച്ചിരുന്നു. വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം എന്നീ മേഖലകളിലും സജീവമായ ഇടപെടലുകള്‍ ഫൗണ്ടേഷന്‍ നടത്തിവരുന്നുണ്ട്.

Tags: mohanlalkuttanadviswashanthi foundationwater project
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies