'തെരഞ്ഞെടുപ്പ് ദിനത്തിൽ ക്ഷേത്രങ്ങളിൽ നീണ്ട ക്യൂ; 99 ശതമാനം പേരുടെ ഇടതുവിരലിലും വോട്ടിൻറെ അടയാളമായ മഷിയില്ല'; അഡ്വ. എസ്. ജയസൂര്യൻറെ പ്രതികരണം ശ്രദ്ധനേടുന്നു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തെരഞ്ഞെടുപ്പ് ദിനത്തിൽ ക്ഷേത്രങ്ങളിൽ നീണ്ട ക്യൂ; 99 ശതമാനം പേരുടെ ഇടതുവിരലിലും വോട്ടിന്റെ അടയാളമായ മഷിയില്ല’; അഡ്വ. എസ്. ജയസൂര്യന്റെ പ്രതികരണം ശ്രദ്ധനേടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2026, 12:09 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ദിനത്തിൽ  മിക്ക ക്ഷേത്രങ്ങളിലും വലിയ തിരക്കും ദർശനത്തിന് നീണ്ട ക്യൂവുമാണ് അനുഭവപ്പെട്ടത്. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ഇതായിരുന്നു സ്ഥിതി.  ഇതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന വക്താവും കിസാൻ മോർച്ച ദേശീയ ഉപാദ്ധ്യക്ഷനുമായ അഡ്വ. എസ്. ജയസൂര്യൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. മറ്റു മതസ്ഥർ ഈ യുദ്ധകാലത്ത്  50,000 രൂപയ്‌ക്ക് മുകളിൽ ചെലവാക്കി വിമാനത്തിൽ ടിക്കറ്റെടുത്ത് കൂട്ടമായി വോട്ട് ചെയ്യാൻ എത്തുമ്പോൾ, നാട്ടിലുള്ള ഹിന്ദുക്കൾ വോട്ട് ചെയ്യാതെ ക്ഷേത്രത്തിൽ ക്യൂ നിൽക്കുകയാണെന്ന് ജയസൂര്യൻ ചൂണ്ടിക്കാട്ടുന്നു.

അഡ്വ. ജയസൂര്യൻ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് വായിക്കാം

ഇലക്ഷനോടനുബന്ധിച്ച് 3 ദിവസം
ഹിന്ദു ക്ഷേത്രങ്ങൾ പൂട്ടിയിടണം
————————————-
നിർണ്ണായകമായ
ഇക്കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിന്റെ
ദിനത്തിൽ ഒരു യുട്യൂബ് ചാനൽ വഴി
ഗുരുവായൂരിൽ കണ്ട കാഴ്ച
എന്നെ സത്യത്തിൽ
ഞെട്ടിച്ചു.!
കഷ്ടം, ഇവർക്കൊന്നും
പൗരബോധമോ
സാമാന്യബോധമോ
ഒന്നുമില്ലെന്നുണ്ടോ?
കേരളമാകെ
നിർണ്ണായകമായി
വിധിയെഴുതുമ്പോൾ…
ഗുരുവായൂരിൽ
അതേസമയത്തുതന്നെ
ആയിരക്കണക്കിന് ഭക്തർ,
ദർശനത്തിനും
പ്രസാദൂട്ടിനുമായി
വരിനിൽക്കുന്നു.
ഇവരെല്ലാം
ഹിന്ദുക്കളല്ലെ..?
വരി നിൽക്കുന്നവരിൽ
98 ശതമാനവും
പ്രായപൂർത്തിയായ…
വോട്ടവകാശമുള്ളവരും
*അത്ഭുതമെന്ന് പറയാതെ വയ്യ…*
99 % പേരുടെ
ഇടതുവിരലിലും
വോട്ടിന്റെ അടയാളമായ
മഷി
തൊട്ടുതീണ്ടിയിട്ടില്ല
എന്നുവച്ചാൽ….
ഇവരൊന്നും
വോട്ട് ചെയ്തില്ലെന്ന്
മനസ്സിലാക്കാം.
ചാനൽ റിപ്പോർട്ടർ പലരോടും സംസാരിച്ചപ്പോൾ..
മിക്കവരും തിരുവനന്തപുരം മുതൽ കാസർക്കോട് വരെയുള്ള
അന്യജില്ലക്കാരാണ്.
പകുതിയലധികവും
തലേന്ന് എത്തിയവർ.
ഇതിൽ 90% പേരും, വൈകീട്ടോ
പിറ്റേന്നോ മാത്രം തിരിച്ചു പോകുന്നവരുമാണ് !
ഇവർക്കൊന്നും
വോട്ട് ചെയ്യാൻ
എന്തായാലും കഴിയില്ലെന്നുറപ്പാണ്.
ഈ വേട്ടുദിനത്തിൽ മറ്റുമതക്കാർ…
പള്ളികളിൽ പോയി
അവരുടെ സ്ഥാനാർത്ഥികൾക്കായി പ്രാർത്ഥിച്ച്……
ഈ കനത്ത ചൂടിലും
മണിക്കൂറുകൾ
ക്യൂ നിന്ന് വോട്ട് ചെയ്യുമ്പോൾ…
ഇവിടെ ഹിന്ദുക്കളായവർ
ദർശനത്തിനും
പ്രസാദൂട്ടിനും
മണിക്കൂറുകൾ
വരിനിൽക്കുന്നു.
5 വർഷത്തെ വിധിയെഴുത്താണ്
കേരളത്തിലും
നടക്കുന്നതെങ്കിലും
ഈ ഭക്തർക്കൊന്നും
വിധിയുമറിയില്ല….,
ചതിയുമിറിയില്ല….!
ഹിന്ദുവിന്
ഇതാണ് വിധി…!
ഇതാണ് ഗതി…!
സത്യം പറഞ്ഞാൽ..
വരുത്തിവെക്കുന്ന
അധോഗതി…!
അതായത് എക്കാലവും
ചരമഗതി തന്നെ !
വോട്ട് നഷ്ടമാകാതിരിക്കാൻ മറ്റു മതസ്ഥരിൽ
നിരവധി പേർ
ഈ യുദ്ധകാലത്ത്…
50,000 രൂപയ്‌ക്ക് മുകളിൽപ്പോലും തുക ചിലവാക്കി വിമാനത്തിൽ ടിക്കറ്റെടുത്ത്
കൂട്ടമായി…
കേരളത്തിലേയ്‌ക്ക്
വോട്ടു ചെയ്യാനെത്തുന്നു.
ഹിന്ദുക്കളോ…..
അവരുടെ ക്ഷേത്രങ്ങളിലെ,
*കട്ടിള പൊളിച്ച്,*
*സ്വർണ്ണം കട്ടാലും,*
*വെള്ളി കട്ടാലും,*
*പണം കട്ടാലും,*
*വിഗ്രഹം തന്നെ അടിച്ചുമാറ്റിയാലും*
ഇതൊന്നും
ശ്രദ്ധിയ്‌ക്കാതെ….
കോവർകഴുതകളായി… കഷ്ടപ്പെട്ടുണ്ടാക്കിയ സ്വന്തം പണം ഭഗവാന് നേരിട്ടുനൽകുന്ന ഭാവത്തിൽ…
( നിരീശ്വരവാദികൾക്കും കാട്ടുകള്ളന്മാർക്കും കട്ടുമുടിക്കാനായി )
ഭണ്ഡാരത്തിലിടാനും…, പാൽപ്പായസം ശീട്ടാക്കാനും…., തുലാഭാരം നടത്താനുമായി…,
ഇവർ വേണമെങ്കിൽ
ദിവസങ്ങളോളം
ജലപാനവും,
പ്രാഥമിക കാര്യങ്ങൾപോലും
ഒഴിവാക്കി…,
സെക്യൂരിറ്റിക്കാരുടെ
തെറികേട്ടാലും അച്ചടക്കത്തോടെ വരിനിൽക്കുന്നു.
കഷ്ടം…!
ഇതിന്റെ പോരാണോ പരമഭക്തി ?
നോക്കൂ മഹാഭാരത യുദ്ധം നടന്ന 18 ദിവസവും പാണ്ഢവന്മാർ ആരും ഒരു ക്ഷേത്രത്തിലും പോയിട്ടില്ല എന്നോർക്കണം.
ഒന്നുകൂടി
ശ്രദ്ധിച്ചപ്പോൾ…
(ചോദിച്ചപ്പോൾ )
ഒരു കാര്യം കൂടി
മനസ്സിലായി,
ആദ്യമായി വോട്ടവകാശം ലഭിച്ചിട്ടുള്ള
മക്കളെക്കൂടി…
*”നിർണ്ണായക ദിനത്തിൽ “*
ഭക്തരായ
ഈ മാതാപിതാക്കൾ നിർബ്ബന്ധിച്ച്..
(കന്നിവോട്ടുപോലും
ചെയ്യാൻ വിടാതെ )
ഭക്തി പഠിപ്പിക്കാനെന്ന മട്ടിൽ, വരിയിൽ നിർത്തിയിരിക്കുന്നു.
ഇത്രയും മണ്ടത്തരം
ഇവർക്ക് മാത്രമേ
ചെയ്യാൻ കഴിയൂ…!
ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീകളും
അച്ചന്മാരും
മെത്രാന്മാരും
സഭാ/മതനേതാക്കളും
സാധാരണക്കാരായ
ക്രിസ്ത്യൻഭക്തരും.., ഭക്തിയില്ലാത്ത ക്രിസ്ത്യാനികളും
(വിരലിലെണ്ണാവുന്നവർ മാത്രം )
ഭാവിയിലെ നേട്ടങ്ങൾക്കായി…
കഷ്ടപ്പെട്ടും നിരനിരയായി
നിർണ്ണായകമായ, വോട്ടുചെയ്യുന്നു !
മുസ്ലീം പണ്ഡിതരും
തങ്ങൾമാരും
ഉസ്താദുമാരും
തട്ടവും പർദ്ദയും
തൊപ്പിയുമിട്ടവരും
അല്ലാത്ത
മുസ്ലീങ്ങളെല്ലാം
ഒരെണ്ണം പോലും
വിട്ടുപോകാതെ
ചിട്ടയായി വരിനിന്ന്,
വോട്ടുകുത്തുമ്പോൾ..
വോട്ടു കുത്താൻ പോയിട്ട് വിരലടയാളം പോസ്റ്റ് ചെയ്ത ഒറ്റ സപ്താഹാചാര്യനെ കാണിക്കാമോ ?
ഒരു ഹിന്ദു സന്യാസിയെ കാണിക്കാമോ ?
മണിക്കൂറിന് ലക്ഷങ്ങൾ വാങ്ങുന്ന.. മോഹൻലാലും മമ്മുട്ടിയും
മഞ്ജു വാര്യരും…
തുടങ്ങിയ
നടീനടന്മാരും…
സഞ്ജു സാംസൺ…
തുടങ്ങിയ
കായിക താരങ്ങളുൾപ്പടെ
പ്രമുഖരെല്ലാം
വോട്ട് ചെയ്യുമ്പോൾ……
ആയിരക്കണക്കിന്
ഹിന്ദുക്കൾ…,
(ഈ വോട്ടുദിനത്തിൽ)
ഗുരുവായൂർ,
ചോറ്റാനിക്കര,
മൂകാംബിക,
ഉഡുപ്പി, മുരുഢേശ്വർ, തിരുപ്പതി,
കൊടുങ്ങല്ലൂർ,
പറശ്ശിനിക്കടവ്,
കാടാമ്പുഴ,
ആറ്റുകാൽ,
എന്തിനേറെ…
കാശിയിലും
അയോദ്ധ്യയിലും
വൃന്ദാവനത്തിലുമെല്ലാം
ഇത്തരക്കാർ
ഭക്തിമൂത്ത്…
പൗരബോധം മറന്ന്
വരിനിൽക്കുന്നു !
ഇതൊഴിവാക്കാൻ ഇലക്ഷന്റെ അന്നും തലേ ദിവസവും പിറ്റേ ദിവസവും ഹിന്ദു ക്ഷേത്രങ്ങൾ പൂട്ടിയിടണം.
അല്ലെങ്കിൽ ഈ ഹിന്ദുക്കൾ ലോഡ്ജിൽ 3 ദിവസത്തേക്ക് റൂമെടുത്തു ക്ഷേത്ര ദർശനം നടത്തി കളയും
ഇതും
മറ്റൊരു മതസ്ഥരും അനുഷ്ഠിക്കാത്ത – ഒരുതരം
ഭക്തിയാണത്രേ..?
ഇവരെയൊക്കെ എക്കാലത്തും
ഭിക്ഷക്കാരെപ്പോലെ
വരിയിൽ നിർത്തി
ചട്ടം പഠിപ്പിക്കാൻ..
മറ്റുള്ളവർക്ക്
വളരെ എളുപ്പമാണ് !
കാരണം ഇവരെ നയിക്കുന്നത്
സാമാന്യബോധമില്ലാത്ത
മറ്റെന്തോ ആണെന്ന് തോന്നുന്നു. !
18 അദ്ധ്യായമുള്ള
ഭഗവദ് ഗീതയിലെ
ഭക്തിയോഗം മാത്രം
പറിച്ചെടുത്ത്,
കക്ഷത്ത് വച്ചു നടക്കുന്നവർ
കർമ്മയോഗം ഉൾപ്പടെയുള്ള
മറ്റ് അദ്ധ്യായങ്ങൾ
എന്നെങ്കിലും വായിക്കുമോ..?
(വായിച്ചാലും
ഒരെണ്ണമെങ്കിലും ജീവിതത്തിൽ
പകർത്തുമോ..? )
അതോ
താറാവിൻ കൂട്ടത്തെപ്പോലെ….
മാൻകൂട്ടങ്ങളെപ്പോലെ… കാട്ടുപോത്തായി…
കാട്ടുപന്നിയായി…
കൂരമൃഗങ്ങൾക്ക്,
ഇറച്ചിയ്‌ക്കായി
പിടിച്ചുതിന്നാനുള്ള
*മൃഗക്കൂട്ടങ്ങളായി*
കാലം കഴിക്കണോ?
ഇവർക്കായി…
ശബരിമലയിലും മറ്റും
*അടിയും കുത്തും കേസും വാങ്ങിയവർ*
പമ്പരവിഡ്ഢികളായില്ലേ ?
*അറവുമാടുകളെപ്പോലെ*
ജീവിക്കുമ്പോൾ…
കേരളത്തിൽ,
*മാറാടുകൾ*
ആവർത്തിച്ചുകൊണ്ടിരിക്കും
മേൽപ്പറഞ്ഞ രീതിയിൽ
ഭക്തി മൂത്തവർക്ക്,
കണ്ണ് കാണില്ല ,
പരിസരത്ത് ഭൂകമ്പം ഉണ്ടായാലും
അറിയില്ലത്രെ.
അവർ എക്കാലത്തും
ഇതുതന്നെ ആവർത്തിക്കും
*ഒരു തമാശ പറയാം*
എന്നിട്ട് ഇവർതന്നെ
ഹിന്ദുക്കൾക്ക്
ഐക്യമില്ലെന്ന് പറഞ്ഞ് കൂക്കിവിളിക്കും
മുതലക്കണ്ണീരൊഴുക്കും !
ഇതിനെ കാപട്യമെന്നല്ലാതെ
വേറെ എന്ത് പേരിടും..?
അവസരം കിട്ടുമ്പോൾ..,
അത് ഉപയോഗിക്കാതെ..
എക്കാലത്തും
*”കടന്നുപോയ വണ്ടിക്ക് “*
*കൈ കാണിക്കുന്ന*
*ഒരു വർഗ്ഗമായി*
നമ്മൾ അധ:പതിക്കുന്നു.
മറ്റു ചിലർ
കുടുംബ സമേതം
കൂട്ടുകാരേയും കൂട്ടി
വിനോദയാത്രയിലാണത്രെ…!
ഇനിയും ചിലർ…
ഈ ദിവസംതന്നെ
വിവാഹം നിശ്ചയിച്ച്
ബന്ധുക്കൾക്കുപോലും
വോട്ട് ചെയ്യാൻ
പറ്റാതാക്കുന്നു.
(വേട്ടിന് പോയി പൂർണ്ണമായും കല്യാണത്തിന് കൂടിയില്ലെങ്കിൽ..
ബന്ധങ്ങൾ തകരുമല്ലോ..?)
ഏതു മതക്കാരനാവട്ടെ
ഏത് രാഷ്ടീയക്കാരനാവട്ടെ
ഏത് വിഭാഗക്കാരനായിക്കൊള്ളട്ടെ,
ഇന്ത്യൻ പൗരനാണെങ്കിൽ
ജനാധിപത്യരാജ്യത്ത് വോട്ട് ചെയ്യേണ്ടത്
മിനിമം കടമയായി കണക്കാക്കണം.
നിങ്ങൾക്കിഷ്ടപ്പെട്ട
സ്ഥാനാർത്ഥികളില്ലെങ്കിൽ നോട്ടയ്‌ക്കെങ്കിലും
വോട്ട് ചെയ്ത്,
നിങ്ങളുടെ അഭിപ്രായം പ്രകടമാക്കാമല്ലോ..?
നല്ല ഹിന്ദു
========
നാട്ടിലുണ്ടായിട്ടും
വോട്ട് ചെയ്യാത്തവർക്ക്
ഇന്ത്യൻ പൗരന്റെ
അവകാശങ്ങളും
നൽകേണ്ടല്ലോ?
ഇവർക്ക്
മതം മാത്രം മതിയെങ്കിൽ
*ഗ്യാസ്, പെട്രേൾ, വൈദ്യുതി, മെഡിക്കൽ സൗകര്യം, റോഡ്, റേഷൻ, മൊബൈൽ, ഇൻ്റർനെറ്റ്, ആധാർ, കുടിവെള്ളം, ശമ്പളം, ക്ഷേമപെൻഷൻ, ഇൻഷുറൻസ്…*
തുടങ്ങിയവയൊന്നും നൽകേണ്ടതില്ലല്ലോ ?

Tags: voteAdv. Jayasuryan
ShareTweetSendShare

More News from this section

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

Latest News

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies