നിതിന്‍ രാജിന്റെ മരണം; വിദ്യാര്‍ത്ഥി രോഷത്തിന് മുന്നില്‍ മാനേജ്മെന്റ് മുട്ടുമടക്കി; ഡോ. റാമിനെ പുറത്താക്കി ഉത്തരവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിതിന്‍ രാജിന്റെ മരണം; വിദ്യാര്‍ത്ഥി രോഷത്തിന് മുന്നില്‍ മാനേജ്മെന്റ് മുട്ടുമടക്കി; ഡോ. റാമിനെ പുറത്താക്കി ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2026, 07:21 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂര്‍: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജിന്റെ വിയോഗത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന ഡോ. എം.കെ. റാമിനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. വൈറ്റ് കോട്ടുകള്‍ ഊരിമാറ്റി വിദ്യാര്‍ത്ഥികള്‍ നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഓറല്‍ പാത്തോളജി വിഭാഗം മേധാവിയെ പുറത്താക്കാന്‍ കോളേജ് അധികൃതര്‍ നിര്‍ബന്ധിതരായത്.

തിങ്കളാഴ്ച മുതല്‍ ആരംഭിച്ച ക്ലാസ് ബഹിഷ്‌കരണം വ്യാഴാഴ്ചയും ശക്തമായി തുടര്‍ന്നു. നഴ്സിങ് അടക്കമുള്ള വിവിധ വിഭാഗങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ അണിനിരന്നു. കുത്തിയിരിപ്പ് സമരവും പ്രതിഷേധ പ്രകടനങ്ങളും ക്യാമ്പസിനെ സ്തംഭിപ്പിച്ചു. ഡോ. റാമിനെ പുറത്താക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു വിദ്യാര്‍ത്ഥികള്‍. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ഇതേ ആവശ്യം ആവര്‍ത്തിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. ഡോ. റാം ജാതീയമായി അധിക്ഷേപിച്ചതാണ് മകന്റെ മരണത്തിന് കാരണമെന്ന് നിതിന്റെ കുടുംബം ആരോപിച്ചിരുന്നു. അതേസമയം, ആത്മഹത്യയ്‌ക്ക് പിന്നില്‍ ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകള്‍ ഉണ്ടോയെന്ന കാര്യവും പോലീസ് സമാന്തരമായി അന്വേഷിക്കുന്നുണ്ട്.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാര്‍ എന്നിവര്‍ പോലീസിനെ വെട്ടിച്ച് ഒളിവിലാണ്. പ്രതിഷേധം ശക്തമായതോടെ റാമിനെ പുറത്താക്കുമെന്ന് മാനേജ്മെന്റ് നേരത്തെ ഉറപ്പുനല്‍കിയിരുന്നെങ്കിലും വൈകിട്ടോടെയാണ് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. രാഷ്‌ട്രീയ-വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്നും ക്യാമ്പസിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. അധ്യാപകനെ പുറത്താക്കിയെങ്കിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത് വരെ സമ്മര്‍ദ്ദം തുടരാനാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ തീരുമാനം.

Tags: Dismissednithin raj deathdr ramorder out
Share
Tweet
SendShare

More News from this section

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies