പഹല്‍ഗാമില്‍ ടൂറിസം സേവനദാതാക്കള്‍ക്ക് ക്യുആര്‍ കോഡ് തിരിച്ചറിയല്‍ സംവിധാനം; സുരക്ഷ കര്‍ശനമാക്കി അധികൃതര്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പഹല്‍ഗാമില്‍ ടൂറിസം സേവനദാതാക്കള്‍ക്ക് ക്യുആര്‍ കോഡ് തിരിച്ചറിയല്‍ സംവിധാനം; സുരക്ഷ കര്‍ശനമാക്കി അധികൃതര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2026, 06:32 pm IST
FacebookTwitterWhatsAppTelegram

പഹല്‍ഗാം: വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവനദാതാക്കളുടെ ആധികാരികത പരിശോധിക്കുന്നതിനുമായി ജമ്മു കശ്മീര്‍ അധികൃതര്‍ പഹല്‍ഗാമില്‍ ക്യുആര്‍ കോഡ് അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം ബൈസരന്‍ പുല്‍മേട്ടിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിനോദസഞ്ചാരികളുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഈ നീക്കം. കുതിര സവാരിക്കാര്‍, തെരുവ് കച്ചവടക്കാര്‍, കടയുടമകള്‍, മറ്റ് പുറംനാട്ടു വ്യാപാരികള്‍ എന്നിവരുള്‍പ്പെടെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനദാതാക്കള്‍ക്കും പ്രത്യേക ക്യുആര്‍ കോഡുകള്‍ നല്‍കിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് തങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഈ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ സേവനദാതാവിന്റെ വിവരങ്ങള്‍ തത്സമയം പരിശോധിക്കാന്‍ സാധിക്കും.

പേര്, വിലാസം, മൊബൈല്‍ നമ്പര്‍, രക്ഷിതാക്കളുടെ വിവരങ്ങള്‍, രജിസ്‌ട്രേഷന്‍ നമ്പറും പ്രവര്‍ത്തന പരിധിയും, ആധാര്‍ വിവരങ്ങളും പോലീസ് വെരിഫിക്കേഷന്‍ സ്റ്റാറ്റസും എന്നിവ തിരിച്ചറിയാന്‍ സാധിക്കും. പോലീസ് കൃത്യമായി പരിശോധന നടത്തി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ക്യുആര്‍ കോഡ് അനുവദിക്കൂ. ഇത് വ്യാജന്മാരെയും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെയും തിരിച്ചറിയാന്‍ സഹായിക്കും. വിനോദസഞ്ചാരികള്‍ക്ക് തങ്ങള്‍ ഇടപെടുന്നത് അംഗീകൃത സേവനദാതാക്കളോടാണെന്ന് ഉറപ്പുവരുത്താന്‍ ഈ സംവിധാനം സഹായിക്കും. ടൂറിസം രംഗത്തെ സാമ്പത്തിക തട്ടിപ്പുകളും മറ്റും ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.

അധികൃതരുടെ ഈ നടപടിയെ ടൂറിസം മേഖലയിലെ തൊഴിലാളികള്‍ സ്വാഗതം ചെയ്തു. തങ്ങളുടെ വിവരങ്ങള്‍ ലോക്കല്‍ പോലീസ് സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടയ്‌ക്കിടെ ക്യുആര്‍ കോഡുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ടെന്നും കുതിര സവാരി നടത്തുന്ന ഗുലാം ഹസ്സന്‍ പറഞ്ഞു. ജമ്മു കശ്മീരിന് പുറത്തുനിന്നുള്ള വ്യാപാരികളെയും കണിശമായ പോലീസ് പരിശോധനയ്‌ക്ക് ശേഷമാണ് പ്രവര്‍ത്തനത്തിന് അനുവദിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിനോദസഞ്ചാരികള്‍ക്കും ഒരു പ്രാദേശിക കുതിര സവാരിക്കാരനും ജീവന്‍ നഷ്ടപ്പെട്ട ആക്രമണത്തിന് ശേഷം ആനന്ദ്നാഗ് ജില്ലയിലെ ടൂറിസം മേഖലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ വലിയ തോതില്‍ ശക്തമാക്കിയിട്ടുണ്ട്. പുതിയ പരിഷ്‌കാരം പഹല്‍ഗാമിലെ സുരക്ഷാ അന്തരീക്ഷം മെച്ചപ്പെടുത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Tags: Pahalgamqr based idsserivce providers
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies