കെഎസ്‌യു ജില്ലാ പ്രസിഡന്റിനെതിരെ പീഡനശ്രമത്തിനും സാമ്പത്തിക തട്ടിപ്പിനും കേസ്; പ്രതി ഒളിവില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കെഎസ്‌യു ജില്ലാ പ്രസിഡന്റിനെതിരെ പീഡനശ്രമത്തിനും സാമ്പത്തിക തട്ടിപ്പിനും കേസ്; പ്രതി ഒളിവില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2026, 08:15 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂര്‍: കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി. അതുലിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സഹപ്രവര്‍ത്തകയായ യുവതി രംഗത്തെത്തി. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും വിവാഹവാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് വഞ്ചിച്ചുവെന്നുമാണ് പരാതി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ വനിതാ പോലീസ് കേസെടുത്തു. 2018 മുതല്‍ അതുലുമായി സൗഹൃദത്തിലായിരുന്ന യുവതിക്ക്, ഈ വര്‍ഷം ഒരു യാത്രയ്‌ക്കിടെയാണ് മോശം അനുഭവം ഉണ്ടായത്. ലൈംഗിക താല്‍പ്പര്യത്തോടെ അതുല്‍ തന്നോട് പെരുമാറിയെന്ന് യുവതി വ്യക്തമാക്കുന്നു.

വിവിധ ഘട്ടങ്ങളിലായി 1,60,000 രൂപ യുവതിയില്‍ നിന്ന് കൈക്കലാക്കി. വിവാഹം കഴിക്കാമെന്ന ഉറപ്പിലായിരുന്നു ഈ പണമിടപാടുകള്‍. എന്നാല്‍ പിന്നീട് വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി വഞ്ചിക്കുകയായിരുന്നു. പരാതിയുമായി മുന്നോട്ട് പോകുമെന്ന് ഉറപ്പായതോടെ കേസ് ഒതുക്കിത്തീര്‍ക്കാനും പരാതി പിന്‍വലിപ്പിക്കാനും വലിയ തോതിലുള്ള സമ്മര്‍ദ്ദം ഉണ്ടായതായും യുവതി ആരോപിച്ചു. മുഖ്യമന്ത്രിക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വനിതാ പോലീസ് നടപടി സ്വീകരിച്ചത്.

നിലവില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയായ അതുല്‍ ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രാഷ്‌ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്ന ഈ സംഭവം സംഘടനയ്‌ക്കുള്ളിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags: ksu kannur district presidentathulcase
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies