ഉപഭോക്താക്കള്‍ക്കൊപ്പം യോഗി സര്‍ക്കാര്‍; സ്മാര്‍ട്ട് മീറ്റര്‍ ബാലന്‍സ് തീര്‍ന്നാലും വൈദ്യുതി നിലയ്ക്കില്ല, പുതിയ പരിഷ്‌കാരങ്ങളുമായി ഉത്തര്‍പ്രദേശ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉപഭോക്താക്കള്‍ക്കൊപ്പം യോഗി സര്‍ക്കാര്‍; സ്മാര്‍ട്ട് മീറ്റര്‍ ബാലന്‍സ് തീര്‍ന്നാലും വൈദ്യുതി നിലയ്‌ക്കില്ല, പുതിയ പരിഷ്‌കാരങ്ങളുമായി ഉത്തര്‍പ്രദേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2026, 12:20 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: ഉത്തര്‍പ്രദേശിലെ വൈദ്യുതി ഉപഭോക്താക്കളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി വിപ്ലവകരമായ തീരുമാനങ്ങളുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്മാര്‍ട്ട് മീറ്ററുകളില്‍ ബാലന്‍സ് തീര്‍ന്നാലുടന്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന രീതിക്ക് സര്‍ക്കാര്‍ അന്ത്യം കുറിച്ചു. ഊര്‍ജ്ജ സംവിധാനം കൂടുതല്‍ സുതാര്യവും ജനസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകളില്‍ ബാലന്‍സ് തീര്‍ന്നാലും പെട്ടെന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കില്ല. 2 കിലോവാട്ട് വരെ ലോഡ് ഉള്ളവര്‍ക്ക് 200 രൂപയുടെ ഉപയോഗം വരെയോ അല്ലെങ്കില്‍ പരമാവധി മൂന്ന് ദിവസം വരെയോ തടസ്സമില്ലാതെ വൈദ്യുതി ലഭിക്കും.

സാങ്കേതിക സമിതിയുടെ പഠന റിപ്പോര്‍ട്ട് വരുന്നത് വരെ സംസ്ഥാനത്ത് പുതിയ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തിവയ്‌ക്കാന്‍ ഊര്‍ജ്ജ മന്ത്രി എ.കെ. ശര്‍മ്മ ഉത്തരവിട്ടു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിവസങ്ങളിലും ബാലന്‍സ് നെഗറ്റീവ് ആയാല്‍ പോലും ഒരു കാരണവശാലും വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഉപഭോക്താക്കളെ സഹായിക്കാന്‍ അഞ്ച് ഘട്ടങ്ങളിലായുള്ള എസ്.എം.എസ് അലര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തി. ബാലന്‍സ് 30 ശതമാനമാകുമ്പോള്‍ തുടങ്ങുന്ന മുന്നറിയിപ്പുകള്‍, ബാലന്‍സ് തീര്‍ന്ന ശേഷവും തുടരും.

പുതുതായി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിച്ചവര്‍ക്ക് 45 ദിവസത്തെ ‘ട്രാന്‍സിഷന്‍ പിരീഡ്’ അനുവദിച്ചു. ഈ കാലയളവില്‍ യാതൊരു കാരണവശാലും കണക്ഷന്‍ വിച്ഛേദിക്കില്ല. സ്മാര്‍ട്ട് മീറ്ററുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഐ.ഐ.ടി കാണ്‍പൂരിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട നാലംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. പത്ത് ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷം മാത്രമേ കൂടുതല്‍ മീറ്ററുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. ഉപഭോക്താക്കളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ടോള്‍ ഫ്രീ നമ്പറായ 1912-ന് പുറമെ വാട്സ്ആപ്പ് ചാറ്റ്‌ബോട്ട് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട്ട് മീറ്ററുകളെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ തടയാന്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി.

ഉപഭോക്താക്കളോട് മാനുഷികമായ സമീപനം സ്വീകരിക്കണമെന്നും സാങ്കേതിക വിദ്യ ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ളതാകരുത് എന്നും യോഗി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ സന്ദേശം നല്‍കി.

Tags: up governmentSmart Meternew zero balance rule
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies