കർണാടകയിലെ മലയാളി കോൺഗ്രസ് എം എൽ എ, എൻഎ ഹാരിസിന്റെ മക്കളുടെ വീടുകളിൽ ഇഡി റെയ്‌ഡ്‌; കുരുക്കിലായത് ഡി കെ ശിവകുമാറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരായ മുഹമ്മദ് ഹാരിസ് നാലപ്പാടും , ഉമർ ഫാറൂഖ് നാലപ്പാടും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർണാടകയിലെ മലയാളി കോൺഗ്രസ് എം എൽ എ, എൻഎ ഹാരിസിന്റെ മക്കളുടെ വീടുകളിൽ ഇഡി റെയ്‌ഡ്‌; കുരുക്കിലായത് ഡി കെ ശിവകുമാറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരായ മുഹമ്മദ് ഹാരിസ് നാലപ്പാടും , ഉമർ ഫാറൂഖ് നാലപ്പാടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2026, 03:26 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ എൻഎ ഹാരിസിന്റെ മക്കൾ മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെയും, ഉമർ ഫാറൂഖ് നാലപ്പാടിന്റെയും വീടുകളിൽ തിങ്കളാഴ്ച രാവിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ബെംഗളൂരുവിലെ അശോക് നഗറിലുള്ള ഹാരിസിന്റെ വസതിയിലും മുഹമ്മദ് നാലപ്പാടിന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്.

“മുഹമ്മദ് ഹാരിസ് നാലപ്പാടിന്റെയും ഒമർ ഫാറൂഖ് നാലപ്പാടിന്റെയും വീടുകളിലും പരിശോധന നടന്നു. ബെംഗളൂരുവിലെ ശാന്തിനഗർ മണ്ഡലത്തിൽ നിന്നുള്ള കർണാടക നിയമസഭാംഗമായ എൻ.എ. ഹാരിസിന്റെ മക്കളാണ് ഇവർ. 2002 ലെ പി.എം.എൽ.എ പ്രകാരം നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ഹാരിസ് നാലപ്പാടും ഒമർ ഫാറൂഖ് നാലപ്പാടും ശ്രീകി എന്ന ശ്രീകൃഷ്ണ രമേശിന്റെ അടുത്ത അനുയായികളാണെന്നും കുറ്റകൃത്യങ്ങളുടെ പ്രധാന ഗുണഭോക്താക്കളാണെന്നും കണ്ടെത്തി,” ഇഡി വൃത്തങ്ങൾ പറഞ്ഞു.


ബിറ്റ്‌കോയിൻ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. ബെംഗളൂരു ഉൾപ്പെടെ ആകെ 17 സ്ഥലങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ സുപ്രധാന രേഖകൾ പരിശോധിക്കുന്നുണ്ട്. മുഹമ്മദ് നാലപ്പാടിന് സീരിയൽ ഹാക്കർ ശ്രീക്കിയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഈ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇഡി റെയ്ഡ് നടത്തിയത്. ശ്രീക്കിയും നാലപ്പാടും തമ്മിൽ കോടിക്കണക്കിനു രൂപയുടെ നിയമവിരുദ്ധ ഇടപാട് നടന്നതായി ഇഡി ആരോപിച്ചിട്ടുണ്ട്. നേരത്തെ, ബിറ്റ്‌കോയിൻ കേസിൽ മുഹമ്മദ് നാലപ്പാടിനെയും സംസ്ഥാന സിഐഡി ചോദ്യം ചെയ്തിരുന്നു. നിലവിൽ ഇഡി ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

ദേശീയ, അന്തർദേശീയ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യൽ, ബിറ്റ്‌കോയിനുകൾ മോഷ്ടിക്കൽ, കൊള്ളയടിക്കൽ, എൻ‌ഡി‌പി‌എസ് നിയമത്തിന്റെ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങൾ ആരോപിച്ച് കർണാടക പോലീസ് സമർപ്പിച്ച എഫ്‌ഐ‌ആറുകളുടെയും കുറ്റപത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ കേസിൽ അന്വേഷണം ആരംഭിച്ചത്.കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഏജൻസി പറഞ്ഞു.

കേരളത്തിൽ മുസ്‌ലിം ലീഗിലും കോൺഗ്രെസ്സിലുമുള്ള നിരവധി നേതാക്കന്മാരുടെ അടുത്ത സുഹൃത്തും രാഷ്‌ട്രീയ ബന്ധുവുമാണ് എൻ എ ഹാരിസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഹാരിസ് കേരളത്തിലും നിരവധി യു ഡി എഫ് നേതാക്കൾക്ക് വേണ്ടി മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചിരുന്നു..

Tags: k c venugopalDK Shiva KumarMohammed Haris NalapadNA HarrisOmar Farook Nalapad
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies