പുനലൂരിൽ വീണ്ടും മോഷണ പരമ്പര: മൂന്ന് വീടുകളിൽ കവർച്ച. സിസിടിവി ​​ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ പിടികൂ‌‌ടാനാകാതെ പോലീസ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുനലൂരിൽ വീണ്ടും മോഷണ പരമ്പര: മൂന്ന് വീടുകളിൽ കവർച്ച. സിസിടിവി ​​ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ പിടികൂ‌‌ടാനാകാതെ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2026, 05:08 pm IST
FacebookTwitterWhatsAppTelegram

പുനലൂർ: ന​ഗരത്തിൽ കുറച്ചുനാളത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും മോഷണ പരമ്പര. കലയനാട് ചൂരോട് ഭാ​ഗത്ത് കഴി‍ഞ്ഞ ​ദിവസം രാത്രി മൂന്ന് വീടുകളിലാണ് മോഷണം നടന്നത്. പ്രദേശവാസികളായ ദീപു,സു​ഗുണൻ, പോൾ എന്നിവരുടെ വീടുകളിലാണ് കവർച്ച ഉണ്ടായത്.

സു​ഗുണ​ന്റെ വീട്ടിൽ നിർത്തി‌യിട്ടിരുന്ന ബൈക്കും ദീപുവി​ന്റെ വീട്ടിലെ സൈക്കിളും മോഷ്ടാക്കൾ അപഹരിച്ചെങ്കിലും, ശബ്ദം കേട്ടുണർന്ന സു​ഗുണൻ ബഹളം വെച്ചതോടെ ഇവ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. എന്നാൽ, പോളി​ന്റെ വീടി​ന്റെ മുൻവാതിലും പിൻവാതിലും കുത്തിപ്പൊളിച്ച് ഉളളിൽ കയറിയ സംഘം ചെമ്പുപാത്രങ്ങൾ കവർന്നു.

മോഷ്ടാക്കൾ വീടുകൾക്ക് മുന്നിൽ നിരീക്ഷണം നടത്തുന്നതി​ന്റെയും വാഹനങ്ങൾ കടത്തികൊണ്ടു പോകുന്നതി​ന്റെയും ദൃശൃങ്ങൾ സിസിടിവി ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളാണ് ഈ കൃത്യത്തിന് പിന്നിലെന്നാണ് പോലീസി​ന്റെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ, പുനലൂർ പോലീസ് അന്വേഷണത്തിൽ വലിയ വീഴ്‌ച്ച വരുത്തുന്നതായി നാട്ടുക്കാർക്കിടയിൽ ശക്തമായ ആക്ഷേപമുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് വാളക്കോട് ഭാ​ഗത്ത് വ്യാപകമായി മോഷണം നടത്തി സ്വർണമടക്കം കവർന്നവരെയോ, ആറുമാസം മുമ്പ് മുസാവരി പ്രദേശത്ത് ആയുധങ്ങളുമായി ജനങ്ങളെ ഭീതിയിലാഴ്‌ത്തിയവരെയോ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

ഒരു മാസം മുമ്പ് ന​​ഗരമധ്യത്തിലെ വ്യാപാര സമുച്ചയത്തിലും എം.എൽ.എ റോഡിലെ സൈക്കിൾ കടയിലും നടന്ന മോഷണങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ലഭിച്ചിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകൾ മോഷ്ടാക്കൾക്ക് തഴച്ചുവളരാൻ അവസരമൊരുക്കുകയാണെന്നും, രാത്രികാല പെട്രോളിങ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.

Tags: theif
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies