ചൊവ്വയിൽ ജീവ​ന്റെ തുടിപ്പ് തേടി നാസയുടെ ക്യൂരിയോസിറ്റി റോവർ: 'മേരി ആനിം​ഗ്' ശിലയിൽ കണ്ടെത്തിയത് സങ്കീർണ്ണ തന്മാത്രകൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൊവ്വയിൽ ജീവ​ന്റെ തുടിപ്പ് തേടി നാസയുടെ ക്യൂരിയോസിറ്റി റോവർ: ‘മേരി ആനിം​ഗ്’ ശിലയിൽ കണ്ടെത്തിയത് സങ്കീർണ്ണ തന്മാത്രകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2026, 11:05 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ​ചൊവ്വയിൽ ജീവന്റെ നിലനിൽപ്പിന് ആവശ്യമായ രാസഘടകങ്ങൾ ഉണ്ടായിരുന്നു എന്നതിന് കൂടുതൽ കരുത്തുപകർന്ന് നാസയുടെ ക്യൂരിയോസിറ്റി റോവർ. 2020-ൽ ചൊവ്വയിലെ മൗണ്ട് ഷാർപ്പ് മേഖലയിൽ നിന്ന് ശേഖരിച്ച ‘മേരി ആനിം​ഗ് 3’ എന്ന ശിലയെക്കുറിച്ചുള്ള വിശദമായ പഠന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചൊവ്വയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വൈവിധ്യമാർന്ന ജൈവ തന്മാത്രകളുടെ ശേഖരമാണ് ഈ ശിലയിലുള്ളതെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. ആകെ കണ്ടെത്തിയ 21 തന്മാത്രകളിൽ ഏഴെണ്ണം ആദ്യമായാണ് ചൊവ്വയുടെ ഉപരിതലത്തിൽ തിരിച്ചറിയുന്നത്.
​
ശതകോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തടാകങ്ങളും അരുവികളും നിറഞ്ഞ ഒരു പ്രദേശമായിരുന്നു ‘മേരി അാനിംഗ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഇടം. ഈ മേഖലയിലെ കളിമണ്ണിൽ അടങ്ങിയിരിക്കുന്ന ധാതുക്കളാണ് ഇത്രയും കാലം ഈ ജൈവ സംയുക്തങ്ങളെ നശിക്കാതെ കാത്തുസൂക്ഷിച്ചത്. അതിശക്തമായ വികിരണങ്ങളെപ്പോലും അതിജീവിച്ച് ഇവ സംരക്ഷിക്കപ്പെട്ടു എന്നത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നുണ്ട്. ജീവന്റെ അടിസ്ഥാന ശിലകളായി കണക്കാക്കപ്പെടുന്ന കാർബൺ സംയുക്തങ്ങളാണ് ഇവയെങ്കിലും, ഇവ ഏതെങ്കിലും ജീവജാലങ്ങളിൽ നിന്ന് രൂപപ്പെട്ടതാണോ അതോ ഭൗമപരമായ പ്രക്രിയകളിലൂടെ ഉണ്ടായതാണോ എന്ന് നിലവിൽ സ്ഥിരീകരിക്കാനായിട്ടില്ല.
​
കണ്ടെത്തിയവയിൽ നൈട്രജൻ ഹെറ്ററോസൈക്കിൾ എന്ന തന്മാത്രയുടെ സാന്നിധ്യമാണ് ഗവേഷകരെ ഏറെ ആവേശഭരിതരാക്കുന്നത്. ഡി.എൻ.എ, ആർ.എൻ.എ എന്നിവയുടെ രൂപീകരണത്തിന് മുന്നോടിയായി ഉണ്ടാകുന്ന അതിസങ്കീർണ്ണമായ തന്മാത്ര ഘടനയാണിത്. ചൊവ്വയുടെ ഉപരിതലത്തിലോ അവിടെ നിന്നുള്ള ഉൽക്കകളിലോ ഇതിനുമുമ്പ് ഇത്തരം സംയുക്തങ്ങൾ കണ്ടെത്തിയിട്ടില്ല. ചൊവ്വയുടെ പ്രാചീന ചരിത്രത്തിൽ ജീവനെ പിന്തുണയ്‌ക്കാൻ പാകത്തിലുള്ള സങ്കീർണ്ണമായ രസതന്ത്രം നിലനിന്നിരുന്നു എന്നതിന്റെ വിപ്ലവകരമായ തെളിവായിട്ടാണ് നാസ ഈ കണ്ടെത്തലിനെ വിലയിരുത്തുന്നത്.

Tags: NASAFEATURED2curiosity rover
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies