ഫെഫ്കയുടെ ചുമതലകൾ ഒഴിയാൻ സന്നദ്ധതയറിയിച്ച് ബി ഉണ്ണികൃഷ്ണനും സിബിമലയിലും; രാജി സ്വീകരിക്കാതെ ജനറൽ കൗൺസിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫെഫ്കയുടെ ചുമതലകൾ ഒഴിയാൻ സന്നദ്ധതയറിയിച്ച് ബി ഉണ്ണികൃഷ്ണനും സിബിമലയിലും; രാജി സ്വീകരിക്കാതെ ജനറൽ കൗൺസിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2026, 02:41 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. പുതിയ നേതൃത്വം വരട്ടെ എന്ന നിലപാടാണ് തനിക്കുള്ളതെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു . വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഫെഫ്ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവയ്‌ക്കുന്നത് എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍ ബി ഉണ്ണികൃഷ്ണന്റെ രാജി ഫെഫ്ക ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചില്ല. പ്രസിഡന്റ് എന്ന നിലയിൽ സിബി മലയിലും രാജി സന്നദ്ധത അറിയിച്ചിരുന്നു.ഫെഫ്കയുടെ ജനറൽ കൗൺസിൽ രാജി അംഗീകരിച്ചില്ല. അതിനാൽ ഇരുവരും രാജി വയ്‌ക്കില്ല എന്ന് തീരുമാനിച്ചു.

ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചെങ്കിലും തുടരണമെന്ന് ഫെഫ്ക ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടുവെന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. രാജി വാർത്തകൾക്ക് പിന്നാലെ നടന്ന ഫെഫ്ക ജനറൽ കൗൺസിൽ യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയിൽ ഒരുതരത്തിലുമുള്ള മാറ്റവും വേണ്ടെന്നാണ് ജനറൽ കൗൺസിൽ തീരുമാനമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“സംഘടന സുശക്തവും ഘടനാപരമായി ശക്തമായ നിലയിലുമാണ്. സംഘടനയ്‌ക്ക് ഇനി പഴയതുപോലെ എന്നെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല. സ്ഥിരം നേതൃത്വത്തിൽനിന്ന് സംഘടന വളരേ മുന്നോട്ട് പോയിരിക്കുന്നു. ഇതാണ് അതിന്റെ സമയമെന്ന് എനിക്ക് തോന്നി. 18 വർഷത്തിൽ കൂടുതൽ ഒരാൾ നേതൃപദവിയിൽ ഇരിക്കരുത്. 18 വർഷം ഒക്കെ തന്നെ അക്രമമാണ്. ഇനി ഇരിക്കരുതെന്നൊരു തീരുമാനം എന്റെയുള്ളിൽ ഉണ്ട്.’

 

‘എനിക്ക് കുറച്ച് സ്വകാര്യമായിട്ടുള്ള സമയം ആവശ്യമുണ്ട്. കൂടുതൽ കാര്യങ്ങൾ ചെയ്യാനും എഴുതാനും യാത്ര ചെയ്യാനും അധ്യാപനം നടത്താനും ആഗ്രഹമുള്ളിലുണ്ട്. അതിന്റെയൊക്കെ വെളിച്ചത്തിലാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം സിബി സാറിനോട് പറഞ്ഞത്. നമുക്ക് രണ്ടുപേർക്കും കൂടി അത് അവതരിപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വളരെ വിശദമായി ഫെഫ്‌കെയുടെ ജനറൽ കൗൺസിൽ ചർച്ച ചെയ്തു. എല്ലാവരും അവരുടെ അവരുടെ അഭിപ്രായം പറഞ്ഞു. ഒരുതരത്തിലുള്ള മാറ്റവും അവർക്ക് ആഗ്രഹമില്ല എന്നാണ് അവർ കണ്ടത്. എന്നെ ബുദ്ധിമുട്ടിക്കാതെ ജോലിയിൽനിന്ന് കുറച്ചൊക്കെ മാറ്റി നിർത്തിക്കൊണ്ട് അവർ സംവിധാനവുമായിട്ട് മുമ്പോട്ടു പോകാം, ജനറൽ സെക്രട്ടറി എന്ന നിലയിൽ ഞാൻ തുടരണമെന്നും പ്രസിഡന്റായി സിബി മലയിൽ തുടരണമെന്നുമാണ് സംഘടനയുടെ കൗൺസിൽ കണ്ടത്.’ ഉണ്ണികൃഷ്ണൻ അറിയിച്ചു.

‘തീരുമാനത്തിൽനിന്ന് പിന്നോട്ടോ മുന്നോട്ടോ എന്നൊന്നുമല്ല. ഞങ്ങളെല്ലാം അടിസ്ഥാനപരമായി സംഘടനാ പ്രവർത്തകരാണ്. നമ്മുടെ തീരുമാനം, ആഗ്രഹം സംഘടനയിൽ പറഞ്ഞു. ജനറൽ കൗൺസിൽ തീരുമാനിക്കുന്നു. ജനറൽ കൗൺസിലിന്റെ തീരുമാനത്തിന് വിധേയമായിട്ട് പ്രവർത്തിക്കുന്നു.’ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

Tags: fefkaB UnnikrishnanSibi Malayil
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies