ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്: രാഘവ് ഛദ്ദയും ഒരു വിഭാഗം നേതാക്കളും ബിജെപിയിലേക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്: രാഘവ് ഛദ്ദയും ഒരു വിഭാഗം നേതാക്കളും ബിജെപിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2026, 05:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആംആദ്മി പാർട്ടിയിൽ വൻ പിളർപ്പ്. രാജ്യസംഭാംഗമായ പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം ഏഴ് എംപിമാർ ബിജെപിയിലേക്ക്. പത്ത് രാജ്യസഭാ അംഗങ്ങളുള്ള എ.എ.പിയിലെ മൂന്നിൽ രണ്ട് എം.പിമാരും തങ്ങളോടൊപ്പം ചേരുമെന്നും ഛദ്ദ അറിയിച്ചു. ബിജെപിയിൽ ചേരുന്ന എംപിമാരിൽ സ്വാതി മാലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, അശോക് മിത്തൽ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ഉൾപ്പെടുന്നു.
രാജ്യസഭയിലെ ആം ആദ്മി പാർട്ടിയുടെ ഉപനേതാവ് സ്ഥാനത്ത് നിന്ന് ചദ്ദയെ നീക്കി പകരം അശോക് മിത്തലിനെ നിയമിച്ചതിന് ആഴ്ചകൾക്ക് ശേഷമാണ് ഈ കൂട്ട രാജി. ആം ആദ്മി പാർട്ടിക്ക് നിലവിൽ 10 രാജ്യസഭാ എംപിമാരുണ്ട്, അതിൽ വലിയൊരു പങ്കും പഞ്ചാബിൽ നിന്നാണ്.

‘തെറ്റായ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ശരിയായ മനുഷ്യനായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ ഞാൻ ആംആദ്മി പാർട്ടി വിട്ട് പോവുകയാണ്, അതായത്, ഞാൻ കുറച്ചുകൂടി ജനങ്ങളുടെ അടുത്തേക്ക് പോകുകയാണ്.’ ഛദ്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“ആം ആദ്മി പാർട്ടിയുടെ കുറ്റകൃത്യങ്ങളുടെ ഭാഗമാകാൻ ആഗ്രഹിക്കാത്തതിനാലാണ്” പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് സ്വയം അകലം പാലിച്ചതെന്ന് രാഘവ് ഛദ്ദ പറഞ്ഞു.

“അവരുടെ കുറ്റകൃത്യത്തിൽ ഞാൻ പങ്കാളിയല്ലാത്തതിനാൽ അവരുടെ സൗഹൃദത്തിന് ഞാൻ അർഹനല്ലായിരുന്നു. ഞങ്ങൾക്ക് രണ്ട് വഴികളേ ഉണ്ടായിരുന്നുള്ളൂ – ഒന്നുകിൽ രാഷ്‌ട്രീയം ഉപേക്ഷിച്ച് കഴിഞ്ഞ 15-16 വർഷമായി ഞങ്ങൾ ചെയ്തുവരുന്ന പൊതുപ്രവർത്തനം ഉപേക്ഷിക്കുക, അല്ലെങ്കിൽ ഞങ്ങളുടെ ഊർജ്ജവും അനുഭവവും ഉപയോഗിച്ച് പോസിറ്റീവ് രാഷ്‌ട്രീയം ചെയ്യുക,” ഛദ്ദ പത്രസമ്മേളനത്തിൽ പറഞ്ഞു.

ആംആദ്മി പാർട്ടി രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന എല്ലാ മൂല്യങ്ങളിൽനിന്നും ആ പാർട്ടി ഇപ്പോൾ അകന്നിരിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
‘പതിനഞ്ചു വർഷമാണ് എ.എ.പിക്കു വേണ്ടി ഞാൻ സമർപ്പിച്ചത്. ഇപ്പോൾ സത്യസന്ധമായ രാഷ്‌ട്രീയത്തിൽനിന്ന് പാർട്ടി അകന്നുപോയിരിക്കുന്നു. തെറ്റായ പാർട്ടിയിലെ ശരിയായ വ്യക്തിയാണ് ഞാൻ. പാർട്ടി വിടുന്ന ഞാൻ ജനങ്ങളിലേക്കാണ് പോവുന്നത്.’ സന്ദീപ് പഥക്, അശോക് മിത്തൽ എന്നിവരോടൊപ്പം പത്രസമ്മേളനത്തിൽ സംസാരിക്കവേഛദ്ദ പറഞ്ഞു.

Tags: Raghav Chadha
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies