തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷ് മരിച്ചു. 90% പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത് നാലുപേരായിരുന്നു . സതീഷ്, വിഷ്ണു, ഉണ്ണികൃഷ്ണന്‍, രാകേഷ് എന്നിവരായിരുന്നു ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ടായിരുന്നത്. വിഷ്ണുവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുളളതായും റിപ്പോർട്ട് ഉണ്ടായിരുന്നത് . മറ്റുള്ള ആറുപേരുടെ നില തൃപ്തികരമാണ് എന്നായിരുന്നു റിപ്പോർട്ട്. ഇവരെ വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഡിസ്ചാര്‍ജ് ചെയ്ത് വീടുകളിലേക്ക് അയക്കാന്‍ സാധിക്കും.















