ഭാരതത്തിന്റെ ഊര്‍ജ്ജ സുരക്ഷയ്ക്ക് നേരെയുള്ള കടന്നുകയറ്റം: പച്പദ്ര റിഫൈനറിയിലെ തീപിടുത്തത്തില്‍ എന്‍.ഐ.എ അന്വേഷണം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ ഊര്‍ജ്ജ സുരക്ഷയ്‌ക്ക് നേരെയുള്ള കടന്നുകയറ്റം: പച്പദ്ര റിഫൈനറിയിലെ തീപിടുത്തത്തില്‍ എന്‍.ഐ.എ അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2026, 03:01 pm IST
FacebookTwitterWhatsAppTelegram

ബാര്‍മര്‍: ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായ ഭാരതത്തെ തളയ്‌ക്കാന്‍ വിദേശ ശക്തികള്‍ നടത്തുന്ന ‘അദൃശ്യ യുദ്ധത്തിന്റെ’ ഭാഗമാണോ രാജസ്ഥാനിലെ പച്പദ്ര റിഫൈനറി സ്‌ഫോടനം എന്ന് ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതികളിലൊന്നായ ഈ റിഫൈനറിക്ക് നേരെയുണ്ടായ നീക്കം രാജ്യത്തിന്റെ ഊര്‍ജ്ജ സ്വയംപര്യാപ്തതയെ ലക്ഷ്യം വെച്ചുള്ളതാണെന്ന് സുരക്ഷാ വിദഗ്ധര്‍ വിലയിരുത്തുന്നു.

കഴിഞ്ഞ 50 ദിവസത്തിനുള്ളില്‍ ഭാരതം ഉള്‍പ്പെടെ ലോകത്തെ ആറ് പ്രമുഖ രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളില്‍ സമാനമായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് കേവലം യാദൃശ്ചികമല്ലെന്നും, ആഗോളതലത്തില്‍ ഇന്ധന വിപണിയില്‍ അസ്ഥിരതയുണ്ടാക്കാന്‍ ആസൂത്രിതമായി നടത്തുന്ന നീക്കമാണെന്നുമാണ് സൂചന. ഇറാഖ്, റഷ്യ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ എണ്ണ പ്ലാന്റുകളില്‍ ഉണ്ടായ സ്‌ഫോടനങ്ങളുടെ മാതൃക എന്‍.ഐ.എ സസൂക്ഷ്മം നിരീക്ഷിക്കുന്നു.

അമേരിക്കയിലെ ടെക്‌സസ്, ഓസ്ട്രേലിയയിലെ വിക്ടോറിയ എന്നിവിടങ്ങളില്‍ റിഫൈനറികള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നു. യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യന്‍ റിഫൈനറികള്‍ക്ക് നേരെയുണ്ടായ നീക്കങ്ങള്‍ ആഗോള ഇന്ധന വിതരണത്തെ ബാധിച്ചിരുന്നു. ഏപ്രില്‍ 20-ന് രാജസ്ഥാനില്‍ തീപിടുത്തം ഉണ്ടായ അതേ ദിവസം തന്നെ റൊമാനിയയിലെ ഊര്‍ജ്ജ നിലയത്തിലും സ്‌ഫോടനം ഉണ്ടായത് ആസൂത്രിത നീക്കത്തിന്റെ തെളിവായി കരുതപ്പെടുന്നു.

റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ വാങ്ങി അത് ശുദ്ധീകരിച്ച് യൂറോപ്പിലേക്കും മറ്റും വന്‍തോതില്‍ കയറ്റുമതി ചെയ്യുന്ന ഹബ്ബായി ഭാരതം മാറിയിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ ഈ നയതന്ത്ര വിജയം പല വിദേശ ശക്തികളെയും അലോസരപ്പെടുത്തുന്നു. പച്പദ്ര റിഫൈനറി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഭാരതത്തിന്റെ ഇറക്കുമതി ചെലവ് കുത്തനെ ഇടിയുമായിരുന്നു. ഈ സാമ്പത്തിക നേട്ടം തടയാന്‍ സൈബര്‍ ആക്രമണമോ സാങ്കേതിക അട്ടിമറിയോ നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

അപകടത്തിന് നാല് ദിവസം മുന്‍പ് തന്നെ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് നേരെ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച മുന്നറിയിപ്പുകളെ കേന്ദ്ര ഇന്റലിജന്‍സ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ‘രാജ്യത്തിന്റെ വികസനത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്ന ഏത് അദൃശ്യ കരങ്ങളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഭാരതത്തിന്റെ അഭിമാന പദ്ധതികള്‍ക്ക് നേരെ ഉയരുന്ന ഭീഷണികളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടും.’ – ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഭാരതത്തെ ലോകത്തിന്റെ ഊര്‍ജ്ജ ഭൂപടത്തില്‍ ഒന്നാമതെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദൗത്യത്തിന് തടസ്സം നില്‍ക്കുന്ന വിദേശ ഏജന്‍സികളെയും ഭീകര സംഘടനകളെയും പുറത്തുകൊണ്ടുവരാന്‍ എന്‍.ഐ.എക്കൊപ്പം ഐ.ബി ഉള്‍പ്പെടെയുള്ള ഏജന്‍സികളും രംഗത്തുണ്ട്. സൈബര്‍ തന്ത്രങ്ങള്‍ വഴിയുള്ള അട്ടിമറി സാധ്യതകള്‍ കണ്ടെത്താന്‍ ഉന്നതതല സാങ്കേതിക വിദഗ്ധരും പരിശോധനയില്‍ പങ്കുചേരുന്നു.

Tags: NIArajasthan refinery fireforeign refinery fire
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies