തളിപ്പറമ്പ്: വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പട്ടുവം മുതുകുടയിലെ നബീസ (65) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നബീസയ്‌ക്ക് വീടിനുള്ളിൽ വെച്ച് പാമ്പ് കടിയേറ്റത്.
ഉടൻ തന്നെ ഇവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.
അത്യന്തം വിഷമുള്ള ശഖുവരയൻ പാമ്പാണ് നബീസയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. വായുസഞ്ചാരമുള്ള ഇടങ്ങളിലും വീടിന്റെ ഉൾഭാഗങ്ങളിലും ഒളിച്ചിരിക്കുന്ന ശഖുവരയന്റെ കടിയേറ്റാൽ പലപ്പോഴും തിരിച്ചറിയാൻ വൈകുന്നത് അപകടസാധ്യത വർധിപ്പിക്കാറുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.















