ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനായതില്‍ ആശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനായതില്‍ ആശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2026, 01:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: വാഷിംഗ്ടണ്‍ ഡിസിയിലെ ഹോട്ടലിലുണ്ടായ വെടിവെപ്പില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പ്രഥമ വനിത, വൈസ് പ്രസിഡന്റ് എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വാസം രേഖപ്പെടുത്തി. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സംഭവത്തെ ശക്തമായി അപലപിച്ചു.

‘വാഷിംഗ്ടണ്‍ ഡിസിയിലെ ഹോട്ടലിലുണ്ടായ സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് പ്രസിഡന്റ് ട്രംപും പ്രഥമ വനിതയും വൈസ് പ്രസിഡന്റും സുരക്ഷിതരാണെന്നറിഞ്ഞതില്‍ ആശ്വാസമുണ്ട്. അവരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമായി ആശംസകള്‍ നേരുന്നു. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല, അത് അസന്ദിഗ്ധമായി അപലപിക്കപ്പെടണം,’ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ശനിയാഴ്ച രാഷ്‌ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും സെലിബ്രിറ്റികളും പങ്കെടുത്ത ചടങ്ങിലായിരുന്നു വെടിവെപ്പ്. അതീവ മാരകമായ ആയുധം ഉപയോഗിച്ച് നാലോ അഞ്ചോ റൗണ്ട് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍. തോക്കഭ്യാസം ഉണ്ടായതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ഇത് ഹാളില്‍ വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. തന്നെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നിലത്തു വീഴ്‌ത്തി സംരക്ഷിച്ചതായി ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു.

പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. തന്നെ വധിക്കാന്‍ ശ്രമിച്ചയാളാണ് ഇതെന്ന് ട്രംപ് വിശേഷിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ല്‍ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ വാര്‍ത്താസമ്മേളനം നടത്തിയ ട്രംപ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിന് നന്ദി പറഞ്ഞു. ആക്രമണകാരിയെ വേഗത്തില്‍ കീഴ്‌പ്പെടുത്താന്‍ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

‘വളരെ ശക്തമായ ആയുധവുമായാണ് അക്രമി എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റില്‍ വെടിയേറ്റെങ്കിലും അദ്ദേഹം സുരക്ഷിതനാണ്. സുരക്ഷാ ചെക്ക് പോയിന്റ് മറികടന്ന് എത്തിയ അക്രമിയെ ധീരരായ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ തടഞ്ഞു,’ ട്രംപ് പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഇനിയും കര്‍ശനമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Narendra ModiAttackDonlad Trump
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies