ഓരോ സ്ത്രീക്കും 36,000 രൂപ, സര്‍ക്കാര്‍ ജോലികളില്‍ 33% സംവരണം; സ്ത്രീ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന പുതിയൊരു ബംഗാള്‍ കെട്ടിപ്പടുക്കും: ബംഗാളില്‍ മോദി ഗ്യാരന്റി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓരോ സ്ത്രീക്കും 36,000 രൂപ, സര്‍ക്കാര്‍ ജോലികളില്‍ 33% സംവരണം; സ്ത്രീ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന പുതിയൊരു ബംഗാള്‍ കെട്ടിപ്പടുക്കും: ബംഗാളില്‍ മോദി ഗ്യാരന്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2026, 10:05 pm IST
FacebookTwitterWhatsAppTelegram

നോര്‍ത്ത് 24 പര്‍ഗാനാസ്: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ഭരണത്തിന് അന്ത്യം കുറിക്കുമെന്നും സ്ത്രീ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്ന പുതിയൊരു ബംഗാള്‍ കെട്ടിപ്പടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നോര്‍ത്ത് 24 പര്‍ഗാനാസിലെ ബന്‍ഗാവോണില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദേശ്ഖാലിയിലെ അതിക്രമങ്ങള്‍ക്ക് ബിജെപി സര്‍ക്കാര്‍ കണക്ക് ചോദിക്കുമെന്നും ക്രിമിനലുകളെ മാളങ്ങളില്‍ തിരഞ്ഞുപിടിച്ച് നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സ്ത്രീശക്തിയെ ശാക്തീകരിക്കുന്നതിനായി വമ്പിച്ച ക്ഷേമപദ്ധതികളാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 36,000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തിക്കും. സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തും. ഗര്‍ഭകാല സഹായമായി 21,000 രൂപയും പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിന് 50,000 രൂപയും നല്‍കും. അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും സ്തനാര്‍ബുദ പരിശോധനയും ഉറപ്പാക്കും.

സംരംഭം തുടങ്ങാന്‍ ഈടില്ലാതെ 20 ലക്ഷം രൂപ വരെ ബാങ്ക് വായ്പ നല്‍കും. ‘ഈ വായ്പയ്‌ക്ക് നിങ്ങളുടെ സഹോദരന്‍ മോദി ഗാരന്റി നില്‍ക്കും,’ എന്ന് അദ്ദേഹം ഉറപ്പുനല്‍കി. തൃണമൂല്‍ സിന്‍ഡിക്കേറ്റുകള്‍ ബംഗാളിന്റെ കായിക പാരമ്പര്യത്തെ നശിപ്പിച്ചുവെന്ന് മോദി കുറ്റപ്പെടുത്തി. കൊല്‍ക്കത്ത സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങള്‍ ബംഗാളിന് നാണക്കേടുണ്ടാക്കി. ഇതിന് പരിഹാരമായി ‘ഖേലോ ഇന്ത്യ’യിലൂടെ പുതിയ കായിക സംസ്‌കാരം വളര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ, സോഷ്യല്‍ മീഡിയ ഉള്ളടക്ക നിര്‍മ്മാണത്തെയും (ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെയും പ്രോത്സാഹിപ്പിക്കുമെന്നും ഇത് യുവാക്കളുടെ സാമ്പത്തിക കരുത്തായി മാറ്റുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ആദ്യഘട്ടത്തിലെ ഉയര്‍ന്ന പോളിംഗ് (91.78%) മമത സര്‍ക്കാരിന്റെ പതനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിലെ ‘ജംഗിള്‍ രാജ്’ അവസാനിപ്പിക്കാനുള്ള ജനവിധിയാണ് ഇതെന്നും രണ്ടാം ഘട്ടത്തോടെ ബിജെപിയുടെ വിജയം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബംഗാളിലെ അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹം ബിജെപിക്ക് കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Narendra Modibengal election
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies