കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ വീണ്ടും ലൈംഗിക- സാമ്പത്തിക പീഡന പരാതി. പ്രവാസി യുവതിയാണ് പാലാരിവട്ടം പോലീസിന് പരാതി നൽകിയിരിക്കുന്നത്.
ഷിയാസ് കരീം ലൈംഗികമായും സാമ്പത്തികമായും ചൂഷണ ചെയ്തുവന്നാണ് യുവതി പരാതി ചൂണ്ടിക്കാട്ടുന്നു. ഷിയാസ് കരീം പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നും പരാതിയിൽ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നഗ്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്നും പോൺ സൈറ്റുകളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.















