വൈദ്യുതി പ്രതിസന്ധി: സംസ്ഥാനത്ത് 'പീക്ക് ലോഡ് മാനേജ്മെന്റ്' നിയന്ത്രണം; മുന്‍കൂട്ടി സന്ദേശം നല്‍കിയ ശേഷം വൈദ്യുതി തടസ്സപ്പെടുത്താന്‍ തീരുമാനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈദ്യുതി പ്രതിസന്ധി: സംസ്ഥാനത്ത് ‘പീക്ക് ലോഡ് മാനേജ്മെന്റ്’ നിയന്ത്രണം; മുന്‍കൂട്ടി സന്ദേശം നല്‍കിയ ശേഷം വൈദ്യുതി തടസ്സപ്പെടുത്താന്‍ തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2026, 02:26 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന സാഹചര്യത്തില്‍, വിതരണ ശൃംഖലയുടെ സുരക്ഷ മുന്‍നിര്‍ത്തി കെ.എസ്.ഇ.ബി നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പീക്ക് ലോഡ് സമയങ്ങളില്‍ (രാത്രികാലങ്ങളില്‍) വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന വിവരം ഇനിമുതല്‍ ഉപഭോക്താക്കളെ എസ്.എം.എസ് വഴി മുന്‍കൂട്ടി അറിയിക്കും. നേരത്തെ ‘ലോഡ് ഷെഡിങ്’ എന്ന പേരില്‍ നടപ്പിലാക്കിയിരുന്ന രീതിക്ക് പകരം ‘പീക്ക് ലോഡ് മാനേജ്മെന്റ്’ അല്ലെങ്കില്‍ ‘ലോഡ് റെസ്ട്രിക്ഷന്‍’ എന്ന പേരിലാണ് ഇപ്പോള്‍ ക്രമീകരണം നടത്തുന്നത്.

രാത്രികാലങ്ങളില്‍ 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെയായിരിക്കും കറന്റ് കളയുക. അപ്രഖ്യാപിത വൈദ്യുതി തടസ്സത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് മുന്‍കൂട്ടി സന്ദേശം നല്‍കാന്‍ തീരുമാനിച്ചത്. അമിത ഉപഭോഗം മൂലം ഫീഡറുകള്‍ തകരാറിലാകുന്നത് ഒഴിവാക്കുക എന്നതാണ് ഈ ഒരു മാറ്റം കൊണ്ട് ലക്ഷ്യം വെക്കുന്നത്. വൈദ്യുതി പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഔദ്യോഗികമായി ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. പുറത്തുനിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുമതി നല്‍കിയതാണ് നിലവില്‍ ആശ്വാസമാകുന്നത്.

വേനല്‍മഴയുടെ കുറവ് കെ.എസ്.ഇ.ബിയെ വല്ലാതെ വലയ്‌ക്കുന്നുണ്ട്. ഡാമുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ 30 ശതമാനത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ നാല് വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് നിലവിലുള്ളത്. 1279.59 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് (2025 1641.424 MU, 2024 1513.958 MU, 2023 1463.776 MU, 2022 1598.964 MU) കുറഞ്ഞജലനിലയാണ്.

നിലവിലെ കണക്കനുസരിച്ച്, പ്രതിദിനം 25 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിച്ചാല്‍ ഇനി 51 ദിവസത്തേക്ക് മാത്രമുള്ള വെള്ളമേ ഡാമുകളിലുള്ളൂ. കഴിഞ്ഞ ശനിയാഴ്ച 115.07 ദശലക്ഷം യൂണിറ്റായിരുന്ന ഉപഭോഗം, ഞായറാഴ്ചയായതിനാല്‍ 108.80 യൂണിറ്റായി നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.

Tags: KSEBannouncepower cut restrictions
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies