ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തിക രംഗത്തെ പുത്തന്‍ കുതിച്ചുചാട്ടം; 5,000 ഇന്ത്യക്കാര്‍ക്ക് ടെമ്പററി എംപ്ലോയ്മെന്റ് എന്‍ട്രി വിസയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തിക രംഗത്തെ പുത്തന്‍ കുതിച്ചുചാട്ടം; 5,000 ഇന്ത്യക്കാര്‍ക്ക് ടെമ്പററി എംപ്ലോയ്മെന്റ് എന്‍ട്രി വിസയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2026, 04:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഭാരതവും ന്യൂസിലന്‍ഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കുന്ന ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍, ന്യൂസിലന്‍ഡ് വ്യാപാര മന്ത്രി ടോഡ് മക്ലേ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും ഉഭയകക്ഷി വ്യാപാരത്തില്‍ ഇരട്ടി വര്‍ധനവുമാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.

തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്, ലെതര്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഇന്ത്യയില്‍ നിന്നുള്ള എല്ലാ കയറ്റുമതികള്‍ക്കും ന്യൂസിലന്‍ഡില്‍ ഇനിമുതല്‍ ഇറക്കുമതി തീരുവ നല്‍കേണ്ടതില്ല. ആഗ്രയിലെ ലെതര്‍ വ്യവസായം ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് ഇത് വലിയ ഗുണകരമാകും. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കായി ‘ടെമ്പററി എംപ്ലോയ്മെന്റ് എന്‍ട്രി വിസ’ പാത തുറക്കും. ഇതുവഴി 5,000 വൈദഗ്ധ്യമുള്ള ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരേസമയം മൂന്ന് വര്‍ഷം വരെ ന്യൂസിലന്‍ഡില്‍ താമസിച്ച് ജോലി ചെയ്യാന്‍ സാധിക്കും.

അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ന്യൂസിലന്‍ഡ് ഉറപ്പുനല്‍കി. ന്യൂസിലന്‍ഡില്‍ നിന്നുള്ള ആപ്പിള്‍, കിവിപ്പഴം, മാനുക തേന്‍ എന്നിവയ്‌ക്ക് ഇന്ത്യ നികുതി ഇളവ് നല്‍കും. എന്നാല്‍ ഇത് നിശ്ചിത ക്വാട്ടകള്‍ക്കും ചുരുങ്ങിയ ഇറക്കുമതി വിലയ്‌ക്കും വിധേയമായിരിക്കും. ഇന്ത്യന്‍ വൈന്‍, സ്പിരിറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് ന്യൂസിലന്‍ഡില്‍ നികുതി ഇളവ് ലഭിക്കും. പകരമായി ന്യൂസിലന്‍ഡ് വൈനുകള്‍ക്ക് ഇന്ത്യയില്‍ നല്‍കി വരുന്ന നികുതി പത്ത് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി കുറയ്‌ക്കും.

ഇന്ത്യയിലെ ആഭ്യന്തര കര്‍ഷകരെയും വ്യവസായികളെയും സംരക്ഷിക്കുന്നതിനായി ചില സുപ്രധാന മേഖലകളെ കരാറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാല്‍, തൈര്, വെണ്ണ, ചീസ് എന്നിവയ്‌ക്ക് ഇളവില്ല. സവാള, കടല, മക്കച്ചോളം, ബദാം എന്നിവ ഒഴിവാക്കി. പഞ്ചസാര, തേന്‍, സ്വര്‍ണം, ആഭരണങ്ങള്‍, ആയുധങ്ങള്‍ എന്നിവയ്‌ക്കും നികുതി ഇളവ് ബാധകമല്ല. 2010-ല്‍ ആരംഭിച്ച ചര്‍ച്ചകള്‍ 2015-ല്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ 2025 മാര്‍ച്ചില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും അതേ വര്‍ഷം ഡിസംബറില്‍ വിജയകരമായി പൂര്‍ത്തിയാക്കുകയുമായിരുന്നു.

വ്യാപാരം, സേവനം, തര്‍ക്കപരിഹാരം തുടങ്ങി 20 അധ്യായങ്ങളിലായാണ് കരാര്‍ ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 2.4 ബില്യണ്‍ ഡോളറാണ്. പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ ഇത് വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗ്രയില്‍ വെച്ച് നടന്ന വ്യവസായ പ്രതിനിധികളുടെ യോഗത്തില്‍ മന്ത്രി പീയൂഷ് ഗോയല്‍ കരാറിലെ സാധ്യതകളെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags: newzelandIndiaFree Trade Agreementsigned
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies