ആശുപത്രിയോ അതോ തമാശക്കടയോ? യുവാവിന് 'ഗര്‍ഭപാത്രം' കണ്ടെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ്; വിവാദമായതോടെ പിഴവ് തിരുത്തിയത് സ്‌കാനിങ് പോലുമില്ലാതെ!
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആശുപത്രിയോ അതോ തമാശക്കടയോ? യുവാവിന് ‘ഗര്‍ഭപാത്രം’ കണ്ടെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ്; വിവാദമായതോടെ പിഴവ് തിരുത്തിയത് സ്‌കാനിങ് പോലുമില്ലാതെ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2026, 07:54 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മരണത്തിനും ജീവിതത്തിനുമിടയില്‍ നില്‍ക്കുന്ന സാധാരണക്കാര്‍ ആശ്രയിക്കുന്ന സംസ്ഥാനത്തെ പ്രമുഖ മെഡിക്കല്‍ കോളജില്‍ നിന്ന് കേട്ടാല്‍ അവിശ്വസനീയമെന്നു തോന്നുന്ന പടുവിഡ്ഢിത്തം. വയറുവേദനയുമായി ചികിത്സയ്‌ക്കെത്തിയ 24 വയസ്സുകാരനായ യുവാവിന്റെ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ ‘ഗര്‍ഭപാത്രം’ ഉണ്ടെന്ന് രേഖപ്പെടുത്തിയ അധികൃതരുടെ നടപടി ആരോഗ്യവകുപ്പിന് തന്നെ നാണക്കേടായിരിക്കുകയാണ്. കഴക്കൂട്ടം സ്വദേശിയായ ഷിഹാസ് എന്ന യുവാവിനാണ് മെഡിക്കല്‍ കോളജിന്റെ അനാസ്ഥ മൂലം ഈ ദുരനുഭവം ഉണ്ടായത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വയറുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ നിന്ന് 2500 രൂപ നല്‍കി ഷിഹാസ് സിടി സ്‌കാന്‍ എടുത്തത്. ചികിത്സ കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും വേദന അനുഭവപ്പെട്ടപ്പോള്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് കണ്ണ് തള്ളുന്ന ആ വിവരം പുറത്തുവന്നത്. യുവാവായ ഷിഹാസിന് ഗര്‍ഭപാത്രമുണ്ടെന്നും അത് സാധാരണ നിലയിലാണെന്നുമാണ് മെഡിക്കല്‍ കോളജിലെ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ഗുരുതരമായ പിഴവ് ചോദ്യം ചെയ്യാനായി മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തിയ യുവാവിന് നേരിടേണ്ടി വന്നത് അതിലേറെ വിചിത്രമായ നടപടികളാണ്.

അധികൃതര്‍ ആദ്യം പിഴവ് സമ്മതിക്കാനോ വിശദീകരണം നല്‍കാനോ തയ്യാറായില്ല. യുവാവ് പ്രതിഷേധിച്ചതോടെ ജീവനക്കാരിലൊരാള്‍ പഴയ റിപ്പോര്‍ട്ടും വാങ്ങി അകത്തേക്ക് പോയി. വെറും 15 മിനിറ്റിനുള്ളില്‍ മറ്റൊരു സ്‌കാനിങ് പോലും നടത്താതെ പുതിയൊരു റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കി സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ഷിഹാസ് പറയുന്നത്. നീതിക്ക് വേണ്ടി സംസാരിച്ച യുവാവിനെ ആക്ഷേപിക്കാന്‍ ആശുപത്രി ജീവനക്കാര്‍ മുതിര്‍ന്നതായും പരാതിയുണ്ട്. ഒരു പുരുഷന്റെയും സ്ത്രീയുടെയും റിപ്പോര്‍ട്ടുകള്‍ തമ്മില്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം മെഡിക്കല്‍ കോളജിലെ ലാബ് സംവിധാനങ്ങള്‍ അധപതിച്ചോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

ആധുനിക സാങ്കേതിക വിദ്യകള്‍ ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും, രോഗികളുടെ ജീവന്‍ വെച്ച് പന്താടുന്ന ഇത്തരം അശ്രദ്ധകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. സ്‌കാനിങ് നടത്താതെ തന്നെ പുതിയ റിപ്പോര്‍ട്ട് നല്‍കിയ നടപടി സ്‌കാനിങ് സെന്ററുകളുടെ വിശ്വാസ്യതയെ തന്നെ പൂര്‍ണ്ണമായും തകര്‍ക്കുന്നതാണ്.

Tags: thiruvananthapuram medical collegeCT scanserious mistake
ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies