തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം ഇടവ വെൺകുളം സ്വദേശി ഷൈൻ (40) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയായിരുന്നു.
ഈ മാസം 18 നാണ് യുവാവ് കുഴഞ്ഞു വീണത്. ജോലി കഴിഞ്ഞ് തിരിച്ചു വരുന്നവഴി റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.















