നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഹർത്താൽ: വാഹനങ്ങൾ തടഞ്ഞു, കടകൾ അടപ്പിച്ചു, വിവിധയിടങ്ങളിൽ സംഘർഷം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഹർത്താൽ: വാഹനങ്ങൾ തടഞ്ഞു, കടകൾ അടപ്പിച്ചു, വിവിധയിടങ്ങളിൽ സംഘർഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2026, 01:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാ‍ർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹ‍ർത്താലിന് സമിശ്ര പ്രതികരണം. നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യമുന്നയിച്ചാണ് ഹർത്താൽ നടത്തുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഹർത്താലനുകൂലികൾ വാഹനം ​ഗതാ​ഗതം തടസ്സപ്പെടുത്താനും കടകളടപ്പിക്കാനും ശ്രമിച്ചത് ചെറിയ തോതിലുള്ള സംഘർഷത്തിനിടയാക്കി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലും കെഎസ്ആർ ടി സി ബസ് ടെർമിനലിന്റെ മുമ്പിലും ഹർത്താൽ അനുകൂല സംഘടനകൾ പ്രതിഷേധ മാ‍ർച്ച് നടത്തി.

തൊടുപുഴയിലും കട്ടപ്പനയിലും കുമളിയിലും പ്രതിഷേധക്കാർ കെഎസ്ആർടിസി ബസ്സുകൾ അടക്കമുളള വാഹനങ്ങൾ തടഞ്ഞു. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ മാറ്റിയാണ് വാഹനങ്ങൾ കടത്തിവിട്ടത്.

കോഴിക്കോട് പേരാമ്പ്രയിലും വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. സ്വകാര്യ ബസ്സുകൾ തടഞ്ഞെങ്കിലും പിന്നീട് വിട്ടയച്ചു. സ്വകാര്യ വാഹനങ്ങൾ പതിവ് പോലെ നിരത്തിലിറങ്ങിയിട്ടുണ്ട്.

കണ്ണൂർ നഗരത്തിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കാൽടെക്സ് ജംഗ്ഷനിൽ ആണ് വാഹനങ്ങൾ തടഞ്ഞത് . വാഹനങ്ങൾ തടഞ്ഞവരെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. പയ്യന്നൂരിലും പഴയങ്ങാടിയിലും ഹർത്താൽ അനുകൂലികൾ കടകൾ അടപ്പിക്കാൻ ശ്രമം നടത്തി. നഗരത്തിൽ പ്രകടനം നടത്തുകയും ചെയ്തു.

മാളയിലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ വാഹനങ്ങൾ തടഞ്ഞ കെപിഎംഎസ് നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാന സംഘടന നേതാവ് ലോജനൻ അമ്പാട്ടിനെയാണ് കസ്റ്റഡിയിലെടുത്തത്. മാളയിൽ  കാത്തലിക് സിറിയൻ ബാങ്ക്  പ്രതിഷേധക്കാർ അടപ്പിച്ചു.

കൊല്ലം മുളവനയിൽ ഹർത്താൽ അനുകൂലികൾ സ്വകാര്യ വാഹനങ്ങളും കെഎസ്ആ‍‍ർസി ബസ്സുകളും തടഞ്ഞു. വാഹന ഉടമകളും ഹർത്താൽ അനുകൂലുകളും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തു‍ടർന്ന് സ്ഥലത്ത് പോലീസിനെ വിന്യാസിച്ചു. കൊല്ലം ചിന്നക്കടയിൽ ദളിത് സംഘടനകളുടെ പ്രതിഷേധ പ്രകടനവുമുണ്ടായി.

കൊട്ടാരക്കരയിൽ ഹർത്താൽ ഭാഗികമായി തുടരുന്നു. സ്വകാര്യ കാര്യമായി വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയില്ല. കെഎസ്ആ‍ർടിസി സർവ്വീസ് നടത്തുന്നുണ്ട്. കാരാളിമുക്കിൽ എസ്എസ്എൽസി വാലുവേഷന് പോയ അധ്യാപക സംഘത്തിന്റെ വാഹനം ഹർത്താൽ അനുകൂലികൾ തടഞ്ഞു. ചവറയിലേക്ക് പോയ അധ്യാപകരെ ആക്രമിക്കാൻ ശ്രമിച്ചതായും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.

തിരുവല്ലയിൽ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായി. ക്യാമറാമാനും ഡ്രൈവർക്കും നേരെയാണ് സമരക്കാർ കയ്യേറ്റം നടത്തിയത്. വാഹനം തടഞ്ഞ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയായിരുന്നു കയ്യേറ്റം.

തിരുവല്ലയിൽ കാൻസർ രോഗിയെ സമരക്കാർ തടഞ്ഞു. കോട്ടയം മെഡിക്കൽ കോളജിലേക്ക് പോയ രോഗിയെ ആണ് തടഞ്ഞത്. മരുന്നുമായി വന്ന വാഹനമാണ് തടഞ്ഞത്.

 

Tags: harthal
Share
Tweet
SendShare

More News from this section

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies