ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫ് അഫ്രീദി പാകിസ്ഥാനില്‍ വെടിയേറ്റു മരിച്ചു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫ് അഫ്രീദി പാകിസ്ഥാനില്‍ വെടിയേറ്റു മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2026, 02:58 pm IST
Facebook
Twitter
WhatsAppTelegram

പെഷവാര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ വിശ്വസ്തനും നിരോധിത സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രധാന നേതാവുമായ ഷെയ്ഖ് യൂസഫ് അഫ്രീദി വെടിയേറ്റു മരിച്ചു. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ അജ്ഞാതരായ തോക്കുധാരികളാണ് ഇയാളെ വധിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഖൈബര്‍ മേഖലയിലെ ലാന്‍ഡി കോട്ടലില്‍ വെച്ചാണ് അഫ്രീദിക്ക് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അക്രമികള്‍ ഇയാള്‍ക്ക് നേരെ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ഖൈബര്‍ പഖ്തുന്‍ഖ്വ മേഖലയില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പുതിയ ആളുകളെ ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ചേര്‍ക്കുന്നതിലും അഫ്രീദിക്ക് നിര്‍ണ്ണായക പങ്കുണ്ടായിരുന്നതായാണ് വിവരം. ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ജമാഅത്തുദ്ദവ വക്താക്കള്‍ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. അഫ്രീദി അറിയപ്പെടുന്ന മതപണ്ഡിതനായിരുന്നുവെന്നും അഹ്ലെ ഹദീസ് (സലഫി) വിഭാഗത്തിന്റെ പ്രധാന നേതാവായിരുന്നുവെന്നും അവര്‍ അവകാശപ്പെട്ടു.

തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ പോലുള്ള തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നുള്ള വെല്ലുവിളികള്‍ ഇദ്ദേഹം നേരിട്ടിരുന്നതായും അവര്‍ സൂചിപ്പിച്ചു. ലഷ്‌കര്‍-ഇ-തൊയ്ബയുടെ സ്ഥാപക നേതാക്കളിലൊരാളായ അമീര്‍ ഹംസയ്‌ക്ക് ലാഹോറില്‍ വെച്ച് വെടിയേറ്റതിന് തൊട്ടുപിന്നാലെയാണ് അഫ്രീദിയുടെ മരണം എന്നത് ശ്രദ്ധേയമാണ്. ലഷ്‌കര്‍ കേന്ദ്രങ്ങളില്‍ വലിയ പരിഭ്രാന്തിയാണ് ഈ സംഭവങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. നിലവില്‍ ഭീകരവാദത്തിന് പണം നല്‍കിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ലാഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ കഴിയുകയാണ് ഹാഫിസ് സയീദ്.

സംഭവത്തില്‍ പ്രാദേശിക ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താനായി ഖൈബര്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കി.

Tags: shot deadPakisthanhafees saeedsheikh yousuf afridileft hand
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies